കേരളം

kerala

ETV Bharat / state

ഏറ്റുമാനൂരിൽ കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അപകടം : ഓട്ടോറിക്ഷ ഡ്രൈവർ മരിച്ചു - auto driver died in kottayam

അപകടത്തിന് ശേഷം കാറിലുണ്ടായിരുന്ന നാല് പേരും ഓടി രക്ഷപ്പെട്ടു.

ഏറ്റുമാനൂരിൽ വാഹനാപകടം  കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചു  ഓട്ടോറിക്ഷാ ഡ്രൈവർ മരിച്ചു  കേരളം പുതിയ വാർത്തകള്‍  ettumanoor accident  auto driver died in kottayam  kottayam latest news
ഓട്ടോറിക്ഷാ ഡ്രൈവർ മരിച്ചു

By

Published : Dec 24, 2021, 12:51 PM IST

കോട്ടയം: ഏറ്റുമാനൂരിന് സമീപം അതിരമ്പുഴയിൽ കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഓട്ടോറിക്ഷ ഡ്രൈവർ മരിച്ചു. ഏറ്റുമാനൂർ വെട്ടിമുകൾ സ്വദേശി മുരുക്കുംന്താനം വീട്ടിൽ സത്യൻ (62) ആണ് മരിച്ചത്. കാറിലുണ്ടായിരുന്ന നാല് പേരും ഓടി രക്ഷപ്പെട്ടു.

പുലർച്ചെ രണ്ടു മണിയോടെയാണ് അതിരമ്പുഴ വില്ലേജ് ഓഫീസിന് സമീപം ഉപ്പുപുരക്കൽ വളവിലാണ് അപകടമുണ്ടായത്. അപകടത്തെ തുടർന്ന് മറിഞ്ഞ് ഓട്ടോയിൽ നിന്നും തെറിച്ച് വീണ സത്യൻ സംഭവസ്ഥലത്ത് തന്നെ മരിച്ചു. ഏറ്റുമാനൂർ പടിഞ്ഞാറെ നട ഓട്ടോ സ്റ്റാൻഡിലെ ഡ്രൈവറാണ്.

വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ഏറ്റുമാനൂർ പൊലീസ് സത്യനെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും. ഉഷയാണ് ഭാര്യ. മക്കൾ - സൂര്യ, സുപ്രിയ, സതീഷ്.

ALSO READpele: ആരോഗ്യ നില തൃപ്‌തികരം; ഇതിഹാസ താരം പെലെ ആശുപത്രി വിട്ടു

ABOUT THE AUTHOR

...view details