കോട്ടയം: സിവില്‍ സര്‍വീസ് പരീക്ഷയില്‍ 21ാം റാങ്ക് നേടി സംസ്ഥാന തലത്തില്‍ ഒന്നാം സ്ഥാനം നേടിയ ദിലീപ് കെ.കൈനിക്കരയ്ക്ക് അധിനന്ദങ്ങളുമായി ജില്ല കലക്‌ടര്‍ ഡോ. പി.കെ ജയശ്രീ. പായിപ്പാട്ടെ ദിലീപിന്‍റെ വീട്ടിലെത്തിയാണ് കലക്‌ടര്‍ അഭിനന്ദനം അറിയിച്ചത്. ദക്ഷിണ കൊറിയയിൽ സാംസങ് ഇലക്ട്രോണിക്‌സില്‍ കമ്പ്യൂട്ടര്‍ എന്‍ജിനീയര്‍ ആയി ജോലി ചെയ്തിരുന്ന ദിലീപ് ജോലി ഉപേക്ഷിച്ചാണ് സിവില്‍ സര്‍വീസ് പരീക്ഷയെഴുതാന്‍ തീരുമാനിച്ചത്.
സ്വപ്ന നേട്ടം കരസ്ഥമാക്കാന്‍ മുമ്പ് രണ്ട് തവണ ശ്രമം നടത്തിയിരുന്നു. എന്നാല്‍ മൂന്നാം തവണയാണ് സിവില്‍ സര്‍വീസ് പട്ടം ദിലീപിന് സ്വന്തമാക്കാനായത്. 2019 ൽ പരിശീലനമാരംഭിച്ച ദിലീപ് ഇന്ത്യൻ ഫോറസ്റ്റ് സർവീസ് പരീക്ഷ വിജയിച്ച് പ്രോബഷണറി ഓഫീസറാണ്.