കോട്ടയം: Autorickshaw driver killed in road accident: സംക്രാന്തിയിൽ ഓട്ടോറിക്ഷയും കാറും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവർ മരിച്ചു. ചങ്ങനാശ്ശേരി വെട്ടിത്തുരുത്ത് പടിഞ്ഞാറേ പറമ്പിൽ സജു (45 ) ആണ് മരിച്ചത്. ഞായറാഴ്ച്ച രാത്രിയോടെയായിരുന്നു അപകടം.
അപകടത്തിൽ ഓട്ടോറിക്ഷയുടെ മുൻഭാഗം പൂർണമായും തകർന്നു. സജു മക്കള്‍ക്കൊപ്പം ഏറ്റുമാനൂരിൽ നിന്ന് കോട്ടയം ഭാഗത്തേക്ക് പോകുമ്പോഴായിരുന്നു അപകടം.