കേരളം

kerala

ETV Bharat / state

ഇടതുപക്ഷത്തിന് രാജ്യത്ത് വലിയ ഉത്തരവാദിത്വമുണ്ടെന്ന് കോടിയേരി ബാലകൃഷ്ണന്‍ - രാജ്യത്ത് വലിയ ഉത്തരവാദിത്വമുണ്ടെന്ന്

ഓരോ പാര്‍ട്ടികളെയും ബി.ജെ.പി ഭയപ്പെടുത്തി കീഴ്‌പ്പെടുത്തുന്നു. പ്രതിപക്ഷ ശബ്ദമില്ലാത്ത രാഷ്ട്രം സൃഷ്ടിക്കാനാണ് ആര്‍എസ്എസ് ശ്രമിക്കുന്നത്.

ഇടതുപക്ഷത്തിന് രാജ്യത്ത് വലിയ ഉത്തരവാദിത്വമുണ്ടെന്ന് കോടിയേരി ബാലകൃഷ്ണന്‍

By

Published : Sep 5, 2019, 2:24 AM IST



കോട്ടയം: ഇടതുപക്ഷത്തിന് ഇന്നത്തെ സാഹചര്യത്തില്‍ വലിയ ഉത്തരവാദിത്വമുണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പാലായില്‍ പറഞ്ഞു. പാലാ ഉപതെരഞ്ഞെടുപ്പിലെ ഇടതു സ്ഥാനാര്‍ത്ഥി മാണി സി കാപ്പന്‍ തെരഞ്ഞെടുപ്പ് പ്രചാരണാര്‍ത്ഥം സംഘടിപ്പിച്ച കണ്‍വെന്‍ഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നിലവിലെ സാഹര്യത്തില്‍ ആ ഉത്തരവാദിത്വമേറ്റെടുക്കാന്‍ കോണ്‍ഗ്രസിനായില്ല. ഇതേ തുടര്‍ന്ന് ബിജെപിയ്ക്ക് രാജ്യസഭയില്‍ ഭൂരിപക്ഷം നേടാനായി. ഓരോ പാര്‍ട്ടികളെയും ബി.ജെ.പി ഭയപ്പെടുത്തി കീഴ്‌പ്പെടുത്തുന്നു. പ്രതിപക്ഷ ശബ്ദമില്ലാത്ത രാഷ്ട്രം സൃഷ്ടിക്കാനാണ് ആര്‍എസ്എസ് ശ്രമിക്കുന്നത്. കേരള സംസ്ഥാനത്തെ സര്‍ക്കാരിനെ ദുര്‍ബലപ്പെടുത്താനോ തകര്‍ക്കാനോണോ ആണ് സംഘടിതമായ നീക്കം നടക്കുന്നത്. പക്ഷേ ഭരണകാലത്ത് എല്ലാ സമുദായങ്ങളിലും വിഭാഗങ്ങളിലും പെട്ടവര്‍ക്ക് പരിഗണന കൊടുക്കാന്‍ സര്‍ക്കാരിന് സാധിച്ചു. ട്രാന്‍സെജെന്‍ഡേഴ്‌സിന് പോലും ഇടതുസര്‍ക്കാര്‍ പരിഗണന കൊടുത്തു. റബറിനെ രക്ഷിക്കാന്‍ സിയാല്‍ മോഡല്‍ കമ്പനിയ്ക്ക് രൂപംനല്‍കിയിട്ടുണ്ടെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു.

ഇടതുപക്ഷത്തിന് രാജ്യത്ത് വലിയ ഉത്തരവാദിത്വമുണ്ടെന്ന് കോടിയേരി ബാലകൃഷ്ണന്‍

ABOUT THE AUTHOR

...view details