കോട്ടയം: കോടിമതയിലെ ആളൊഴിഞ്ഞ കെട്ടിടത്തിൽ പെട്രോൾ ഒഴിച്ച് ആത്മഹത്യക്ക് ശ്രമിച്ച വീട്ടമ്മ മരിച്ചു. അയ്‌മനം കുടയംപടി ബി.ടി റോഡ് മതിലകത്ത് താഴ്‌ചയിൽ കൃഷ്ണകുമാറിന്‍റെ ഭാര്യ ഗിരിജയാണ് (അജിത-53) ബുധനാഴ്‌ച വൈകിട്ടോടെ മരിച്ചത്. സാമ്പത്തിക പ്രതിസന്ധിയും കുടുംബ പ്രശ്‌നങ്ങളുമാണ് ആത്മഹത്യക്ക് പിന്നിലെന്നാണ് പ്രാഥമിക വിവരം.
ഗിരിജ മുൻപ് കുടയംപടിയിൽ ജനസേവാ കേന്ദ്രം നടത്തിയിരുന്നു. കഴിഞ്ഞ ദിവസമായിരുന്നു ഇവരുടെ രണ്ടു പെൺമക്കളുടെയും വിവാഹം നടത്തിയിരുന്നത്. മൃതദേഹം കോട്ടയം മെഡിക്കൽ കോളജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സംസ്‌കാരം പിന്നീട് നടത്തും .