ഫാദർ ജെയിംസ് എർത്തയിലിനെതിരെ ക്രൈംബ്രാഞ്ച് പാലാ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ പീഡന പരാതിയിൽ സാക്ഷികളായ കന്യാസ്ത്രീകളെസ്വാധീനിക്കാൻ ശ്രമിച്ചതിനാണ് ഫാദർ ജെയിംസ് എർത്തയിലിനെതിരെ കേസെടുത്തത്. സാക്ഷികളായ കന്യാസ്ത്രീകളെസ്വാധീനിക്കാൻ ശ്രമം, ഭീഷണിപ്പെടുത്തൽ, ഫോൺ മുഖാന്തരമുള്ള ഭീഷണി, എന്നീ കുറ്റങ്ങൾ ചുമത്തിയാണ് ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്.
സാക്ഷികളെ സ്വാധീനിക്കാൻ ശ്രമം; ഫാദർ ജെയിംസ് എർത്തയിലിനെതിരെ കുറ്റപത്രം - ക്രൈംബ്രാഞ്ച്
ഫാദർ ജെയിംസ് എർത്തയിലിന് എതിരെയുള്ള ആരോപണം ശരിയാണെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു. കന്യാസ്ത്രീകളെ വാഗ്ദാനം നൽകി സ്വാധീനിക്കാൻ ശ്രമം, ഭീഷണിപ്പെടുത്തൽ, ഫോൺ മുഖാന്തരമുള്ള ഭീഷണി, എന്നീ കുറ്റങ്ങൾ ചുമത്തിയാണ് ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്.
കേസിൽ സാക്ഷിയായ കുറവിലങ്ങാട് മഠത്തിലെ സിസ്റ്റർ അനുപമയെ ഫോണിൽ വിളിച്ച്, കേസിൽ നിന്നും പിൻമാറിയാൽ 10 ഏക്കർ സ്ഥലവും മഠവും നൽകാമെന്നായിരുന്നു വാഗ്ദാനം. തുടർന്ന് കന്യാസ്ത്രീകൾ കോട്ടയം എസ് പിക്ക് പരാതി നൽകുകയും, പരാതി എസ് പി ക്രൈംബ്രാഞ്ചിന് കൈമാറുകയുമായിരുന്നു. ഈ പരാതിൽ നടത്തിയ അന്വേഷണത്തിലാണ് ഫാദർ ജെയിംസ് എർത്തയിലിന് എതിരെയുള്ള ആരോപണം ശരിയാണെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തിയത്. സിസ്റ്റർ അനുപമയും ഫാദർ ജെയിംസ് എർത്തയിലും തമ്മിലുള്ള ഫോൺ സംഭാഷണവും വെളിയിൽ വന്നിരുന്നു. കേസിൽ ഫാദർ ജെയിംസ് എർത്തയിൽ ഇപ്പോൾ ജാമ്യത്തിലാണ്.