കേരളം

kerala

ETV Bharat / state

കെ.എം മാണിക്ക് ആദരാഞ്ജലിയുമായി കേരളം - കെ എം മാണി

പാലായിലെ കരിങ്ങോഴക്കൽ വീട്ടിലേക്ക് പ്രിയ നേതാവിനെ കാണാൻ ഒഴുകിയെത്തുന്നത് വൻ ജനാവലി.

കെ എം മാണി

By

Published : Apr 11, 2019, 2:13 PM IST

Updated : Apr 11, 2019, 3:12 PM IST

.

കെ എം മാണി

കോട്ടയം: അന്തരിച്ച കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ കെ എം മാണിക്ക് അന്തിമോപചാരമര്‍പ്പിക്കാന്‍ രാഷ്ട്രീയ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖരുടെ സാന്നിധ്യം. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ, നടൻ മമ്മൂട്ടി, രഞ്ജ പണിക്കർ, ധനകാര്യമന്ത്രി തോമസ് ഐസക്ക്, കേരള കോൺഗ്രസ് നേതാവ് ആർ.ബാലകൃഷ്ണപിള്ള അടക്കമുള്ള നേതാക്കൾ പാലായിലെ വസതിയിലെത്തി. കരിങ്ങോഴക്കൽ വീട്ടിലേക്ക് പ്രിയ നേതാവിനെ കാണാൻ ഒഴുകിയെത്തുന്നത് വൻ ജനാവലിയാണ്. രാവിലെ 7 മണി മുതൽ കേരളത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള നിരവധി പേരാണ് പാലായില്‍ എത്തിയത്. വീട്ടിലെ ശുശ്രൂഷകൾക്ക് ശേഷം നഗര പ്രദക്ഷിണം നടത്തി മൃതദേഹം പാലാ കത്തിഡ്രല്‍ ദേവാലയത്തില്‍ സംസ്കരിക്കും.

Last Updated : Apr 11, 2019, 3:12 PM IST

ABOUT THE AUTHOR

...view details