ചേരിതിരിഞ്ഞ് കെ.എം മാണി ജന്മദിനാഘോഷം നടത്തി
ജോസ് പക്ഷം ജന്മദിനം കാരുണ്യ ദിനമായാണ് ആചരിച്ചത്. ജില്ലാ കേന്ദ്രങ്ങളിൽ ജോസഫ് പക്ഷം അനുസ്മരണ യോഗങ്ങൾ ചേർന്നു.
ചേരിതിരിഞ്ഞ് കെ.എം മാണി ജന്മദിനാഘോഷം നടത്തി
കോട്ടയം:കെ.എം മാണിയുടെ ജന്മദിനം രണ്ടായി ആഘോഷിച്ച് ജോസഫ്, ജോസ് കെ മാണി വിഭാഗങ്ങൾ. ജോസ് പക്ഷം ജന്മദിനം കാരുണ്യ ദിനമായാണ് ആചരിച്ചത്. ജില്ലാ കേന്ദ്രങ്ങളിൽ ജോസഫ് പക്ഷം അനുസ്മരണ യോഗങ്ങൾ ചേർന്നു. ജന്മദിനാഘോഷത്തിൽ സംസ്ഥാനത്തെ 140 നിയോജകമണ്ഡലങ്ങളിൽ ആയിരത്തിലധികം കേന്ദ്രങ്ങളിലാണ് ജോസ് പക്ഷം കാരുണ്യ ദിനം ആചരിച്ചത്. കാരുണ്യ ദിനത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം പാലാ പൈകട ആതുരാലയത്തിൽ പാലാ രൂപതാ സഹായമെത്രാൻ മാർ ജേക്കബ് മുരിക്കൻ നിർവ്വഹിച്ചു.
Last Updated : Jan 29, 2020, 9:19 PM IST