കേരളം

kerala

ETV Bharat / state

കെ.എം മാണിയുടെ ജന്മദിനം കാരുണ്യദിനമായി ആചരിക്കും

കെ.എം മാണിയുടെ 87-ാം ജന്മദിനത്തോട് അനുബന്ധിച്ചാണ് കേരളത്തിലെ എല്ലാ നിയോജകമണ്ഡലങ്ങളിലും ജനുവരി 29ന് കാരുണ്യദിനമായി ആചരിക്കുന്നത്

By

Published : Jan 23, 2020, 6:36 PM IST

കെ.എം മാണി  കെ.എം മാണിയുടെ ജന്മദിനം  കാരുണ്യദിനമായി ആചരിക്കും  കേരളാ കോണ്‍ഗ്രസ് (എം)  km mani birth day  km mani  kerala congress
കെ.എം മാണിയുടെ ജന്മദിനം കാരുണ്യദിനമായി ആചരിക്കും

കോട്ടയം: കേരളാ കോണ്‍ഗ്രസ് (എം) ചെയര്‍മാനും കേരള രാഷ്ട്രീയത്തിലെ ഇതിഹാസവുമായിരുന്ന കെ.എം മാണിയുടെ ജന്മദിനം കാരുണ്യദിനമായി ആചരിക്കാനൊരുങ്ങി ജോസ് കെ. മാണി വിഭാഗം. കെ.എം മാണിയുടെ 87-ാം ജന്മദിനത്തോട് അനുബന്ധിച്ച് കേരളത്തിലെ എല്ലാ നിയോജകമണ്ഡലങ്ങളിലും ജനുവരി 29ന് കേരളാ കോണ്‍ഗ്രസ് (എം) സംസ്ഥാന കമ്മറ്റിയുടെ നേതൃത്വത്തില്‍ കാരുണ്യദിനമായി ആചരിക്കും. ഇതിന്‍റെ ഭാഗമായി വിവിധ സാമൂഹിക സേവന സ്ഥാപനങ്ങളില്‍ കാരുണ്യദിനാചരണം സംഘടിപ്പിക്കുന്നതിനാണ് തീരുമാനമായത്.

ഓരോ സ്ഥാപനത്തിലും താമസിക്കുന്നവര്‍ക്ക് ഭക്ഷണം, വസ്ത്രം, മരുന്ന് മുതലായവ നല്‍കും. സമൂഹത്തിലെ വിവിധ രാഷ്ട്രീയ സാംസ്‌കാരിക സാമുദായിക നേതാക്കളെയും ഓരോ കേന്ദ്രങ്ങളിലും പങ്കെടുപ്പിക്കും . ഇതോടനുബന്ധിച്ച് കെ.എം മാണി അനുസ്‌മരണ സമ്മേളനവും സംഘടിപ്പിക്കും. കൂടുതല്‍ കേന്ദ്രങ്ങളില്‍ കാരുണ്യദിനാചരണം സംഘടിപ്പിക്കുവാനാണ് സംഘാടകര്‍ ലക്ഷ്യമിടുന്നത്. എല്ലാ ജില്ലയിലും ഒരു സ്ഥാപനത്തില്‍ ജില്ലാതല ഉദ്ഘാടനം നടത്തും . കാരുണ്യ ദിനാചരണത്തിന്‍റെ സംസ്ഥാനതല ഉദ്ഘാടനം കോട്ടയം ജില്ലയിലെ കൊച്ചിടപ്പാടി പൈകട ആതുരാലയത്തില്‍ പാലാ രൂപത സഹായ മെത്രാന്‍ മാര്‍ ജേക്കബ് മുരിക്കന്‍ നിര്‍വഹിക്കും.

ABOUT THE AUTHOR

...view details