കേരളം

kerala

ETV Bharat / state

കിടങ്ങൂര്‍ പീഡനം; ഒളിവിലായിരുന്ന പ്രതി പിടിയിൽ

ഒളിവിലായിരുന്ന കേസിലെ പ്രധാന പ്രതിയാണ് ബെന്നിയാണ് പൊലീസിന്‍റെ പിടിയിലായത്. കുറവിലങ്ങാട് മോനിപ്പള്ളിയിൽ നിന്നാണ് ഇയാളെ അറസ്റ്റ് ചെയതത്

കിടങ്ങൂര്‍ പീഡനം: ഒളിവിലായിരുന്ന പ്രതി പിടിയിൽ

By

Published : Oct 29, 2019, 1:22 PM IST

കോട്ടയം:കിടങ്ങൂരിൽ 13 വയസുകാരി പീഡനത്തിനിരയായ കേസിൽ ഒളിവിലായിരുന്ന ബെന്നിയെ പൊലീസ് അറസ്റ്റ് ചെയ്യ്തു. കുറവിലങ്ങാട് മോനിപ്പള്ളിയിൽ നിന്നാണ് പ്രതി കിടങ്ങൂര്‍ പൊലീസിന്‍റെ പിടിയിലാവുന്നത്. കേസിലെ പ്രധാന പ്രതിയാണ് ബെന്നി. സംഭവുമായി ബന്ധപ്പെട്ട് ബെന്നിയുടെ സുഹൃത്തുക്കളായ നാല് പേരെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

കുട്ടിയുമായി സൗഹൃദം സ്ഥാപിച്ച ബെന്നി പീഡിപ്പിച്ച ശേഷം സുഹൃത്തുക്കൾക്ക് കാഴ്ചവയ്ക്കുകയായിരുന്നു. മനസികമായി തകർന്ന പെൺകുട്ടിയെ കൗൺസിലിങ് നടത്തിയതോടെയാണ് പീഡന വിവരം പുറത്തറിഞ്ഞത്. പോക്സോ ചുമത്തിയ പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാന്‍ഡ് ചെയ്യ്തു. ജില്ലാ പെലീസ് മേധാവിക്ക് നേരിട്ട് ലഭിച്ച പരാതിയിൽ നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതികൾ പിടിയിലാവുന്നത്.

ABOUT THE AUTHOR

...view details