കെവിന്‍ വധക്കേസ്; സാക്ഷി വിസ്താരം പൂര്‍ത്തിയായി - kottayam
ജൂണ്‍ 29 മുതല്‍ കേസിലെ പ്രതികളുടെ വിചാരണ ആരംഭിക്കും.
കോട്ടയം: കെവിന്‍ വധക്കേസില്‍ സാക്ഷി വിസ്താരം പൂര്‍ത്തിയായി. 42 ദിവസംകൊണ്ടാണ് കോട്ടയം പ്രിൻസിപ്പൽ സെഷൻസ് കോടതി കെവിൻ കേസിലെ സാക്ഷി വിസ്താരം പൂർത്തിയാക്കിയത്. കേസ് ദുരഭിമാനക്കൊലയുടെ ഗണത്തില്‍പ്പെടുത്തി പ്രത്യേകം പരിഗണിച്ചാണ് സാക്ഷി വിസ്താരം ആരംഭിച്ചത്. കെവിനൊപ്പം തട്ടിക്കൊണ്ടുപോയ അനീഷ് ഉൾപ്പെടെ 113 സാക്ഷികളെയാണ് കോട്ടയം പ്രിൻസിപ്പൽ സെഷൻസ് കോടതി വിസ്തരിച്ചത്. വിചാരണക്കിടെ കെവിന്‍റെ ഭാര്യ നീനുവും കേസ് ദുരഭിമാനക്കൊലയാണെന്ന് ആവര്‍ത്തിച്ചു. കെവിന്‍റെ മരണം കൊലപാതകമാണെന്ന് സ്ഥിരീകരിക്കുന്ന നിര്‍ണായ മൊഴികളാണ് ഫോറന്‍സിക് വിദഗ്ധരും നല്‍കിയത്. വിചാരണക്കിടെ സാക്ഷികളെ മര്‍ദിച്ച രണ്ട് പ്രതികളുടെ ജാമ്യം വിചാരണ വേളയില്‍ കോടതി റദ്ദ് ചെയ്തിരുന്നു. 238 പ്രമാണങ്ങള്‍, മൊബൈൽ ഫോൺ, സിസിടിവി ദൃശ്യങ്ങൾ, അക്രമികള്‍ ഉപയോഗിച്ച വാൾ എന്നിവ ഉൾപ്പെടെ 56 തെളിവുകൾ പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കി. ഇരുപത്തിയെട്ടാം സാക്ഷി എബിൻ പ്രദീപ് ഉൾപ്പെടെ അഞ്ച് സാക്ഷികൾ വിസ്താരത്തിനിടെ കൂറുമാറിയതായും കോടതി പ്രഖ്യാപിച്ചു. കേസിലെ 14 പ്രതികളിൽ ഒമ്പത് പേരാണ് നിലവിൽ റിമാന്‍റിലുള്ളത്. 29 മുതൽ കേസിലെ പ്രതികളുടെ വിചാരണ ആരംഭിക്കും.