കേരളം

kerala

ETV Bharat / state

കെവിന്‍ കൊലക്കേസ്: ഷാനു ചാക്കോക്കെതിരെ നിര്‍ണായക മൊഴി - കെവിൻ കൊലക്കേസ്

കെവിൻ കൊല്ലപ്പെട്ടുവെന്ന് ഷാനു കൊലനടന്ന രണ്ടു മണിക്കൂറിനകം വിവരം ഫോണിലൂടെ അറിയിച്ചതായി ലിജോ മൊഴി നല്‍കി. കേസിലെ ഇരുപത്തിയാറാം സാക്ഷിയാണ് ലിജോ.

കെവിൻ

By

Published : Apr 26, 2019, 2:31 PM IST

കോട്ടയം : കെവിൻ കൊലക്കേസിൽ മുഖ്യപ്രതി ഷാനു ചാക്കോക്കെതിരെ സുഹൃത്തും അയൽവാസിയുമായ ലിജോ നിര്‍ണായക മൊഴി നല്‍കി. കെവിൻ കൊല്ലപ്പെട്ടുവെന്ന് ഷാനു കൊലനടന്ന രണ്ടു മണിക്കൂറിനകം വിവരം ഫോണിലൂടെ അറിയിച്ചതായി ലിജോ മൊഴി നല്‍കി. നീനു കെവിനോടൊപ്പം പോവുകയാണെന്ന് ഗാന്ധിനഗർ പൊലീസ് സ്റ്റേഷനിൽ എഴുതി നൽകിയിരുന്നതായി ലിജോ കോടതിയെ അറിയിച്ചു. കെവിനുമായുള്ള ബന്ധത്തിന് എതിര്‍പ്പുണ്ടായിരുന്ന നീനുവിന്‍റെ സഹോദരൻ ഷാനു ചാക്കോയുടെ വാട്സാപ്പിൽ കെവിന്‍റെ ചിത്രങ്ങൾ അയച്ചു നൽകിയതായും ലിജോ സമ്മതിച്ചു. കെവിൻ തീർന്നുവെന്ന് ഷാനു ചാക്കോ മറുപടി നൽകിയതായും ലിജോ കോടതിയെ അറിയിച്ചു. കോട്ടയം പ്രിൻസിപ്പൽ സെഷൻസ് കോടതിയിലാണ് ലിജോ മൊഴി നൽകിയത്. കേസിലെ ഇരുപത്തിയാറാം സാക്ഷിയാണ് ലിജോ.

അതേസമയം മുഖ്യ സാക്ഷി അനീഷിന്‍റെ വിസ്താരം പൂർത്തിയായി. കെവിനെ തട്ടിക്കൊണ്ടുപോകാൻ ഉപയോഗിച്ച വാഹനം അനീഷ് തിരിച്ചറിഞ്ഞു. ഒന്നാംപ്രതി ഷാനു ചാക്കോയടക്കം ഏഴ് പേരെ കഴിഞ്ഞ ദിവസം അനീഷ് തിരിച്ചറിഞ്ഞിരുന്നു. എന്നാൽ അഞ്ചാം പ്രതി ചാക്കോ ഉൾപ്പെടെ മൂന്നു പേരെ തിരിച്ചറിയാനായിരുന്നില്ല.

ABOUT THE AUTHOR

...view details