കെവിൻ വധം; ആസൂത്രിത കൊലപാതകമെന്ന് പ്രോസിക്യൂഷൻ വാദം - kevin murder
സ്പെഷ്യൽ പ്രോസിക്യൂട്ടർ അഡ്വക്കറ്റ് സി എസ് അജയമാണ് കെവിനുവേണ്ടി ഹാജരായത്. പ്രാഥമിക വാദം ഈ മാസം 22ന് വീണ്ടും തുടരും.
കെവിൻ വധം കരുതിക്കൂട്ടിയുള്ള കൊലപാതകമെന്നും കേസിൽ വലിയ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചു. കൃത്യമായ തെളിവുകൾ കൈവശമുണ്ടെന്നും കോട്ടയം അഡീഷണൽ സെഷൻസ് കോടതിയിൽ നടന്ന പ്രാഥമിക വാദത്തിൽ പ്രോസിക്യൂഷൻ ഉന്നയിച്ചു. കൊലപ്പെടുത്തുക എന്ന ഉദ്യേശത്തോടെയാണ് കെവിനെ തട്ടിക്കൊണ്ടുപോയതെന്നാണ് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചത്. ഇതിനായി വലിയ രീതിയിലുള്ള ഗൂഢാലോചന നടന്നിട്ടുണ്ടെന്നും അതിനുള്ള തെളിവുകൾ കുറ്റപത്രത്തോടൊപ്പം സമർപ്പിച്ചിട്ടുണ്ടെന്നും വാദത്തിന്‍റെ ആരംഭത്തിൽതന്നെ പ്രോസിക്യൂഷൻ കോടതിയെ ബോധിപ്പിച്ചു. കൊലപ്പെടുത്തുക എന്ന ഉദ്യേശത്തോടെ മർദ്ദിച്ച് അവശനാക്കി കെവിനെ പുഴയിൽ ചാടിച്ചു എന്നാണ് പ്രോസിക്യൂഷൻ വ്യക്തമാക്കിയത്.