കോട്ടയം: കൂട്ടിക്കലിൽ ഒഴുക്കിൽ പെട്ട് കാണാതായ റിയാസിന്‍റെ മൃതദേഹം കണ്ടെത്തി. കൂട്ടിക്കൽ ചപ്പാത്ത് പാലത്തിന് സമീപത്ത് നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ഇന്നലെ വൈകിട്ട് മൂന്നരയോടെയാണ് ടൗണിന് സമീപം പുല്ലുകയറിൽ റിയാസ് ഒഴുകപ്പെട്ടത്.
കോട്ടയത്ത് മഴയെ തുടര്‍ന്നുണ്ടായ മണ്ണൊലിച്ചില്‍ നാട്ടുകാർ റോഡിലൂടെ പിന്നാലെ ഓടിയെങ്കിലും രക്ഷപെടുത്താൻ സാധിച്ചിരുന്നില്ല. തുടർന്ന് അഗ്നിരക്ഷാസേനയും നാട്ടുകാരും ചേർന്ന് പുല്ലുകയാറ്റിലും വിവിധ പ്രദേശങ്ങളിലും തിരച്ചിൽ നടത്തിയിരുന്നു. ഇന്ന് രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്.
കോട്ടയത്ത് മഴയെ തുടര്‍ന്നുണ്ടായ മണ്ണൊലിച്ചില്‍ ജില്ലയില്‍ ദുരിതാശ്വാസ ക്യാമ്പുകളുടെ എണ്ണം 13 ആയി. മീനച്ചിൽ താലൂക്ക് എട്ടും കാഞ്ഞിരപ്പള്ളിയില്‍ അഞ്ചും ക്യാമ്പുകളാണ് തുറന്നത്. 88 കുടുംബങ്ങളിലായി 231പേരാണ് ഇവിടെ കഴിയുന്നത്.
കോട്ടയത്ത് മഴയെ തുടര്‍ന്നുണ്ടായ മണ്ണൊലിച്ചില്‍ കൂട്ടിക്കലിൽ ഉരുൾ പൊട്ടൽ ഭീഷണിയുള്ള ഭാഗങ്ങളിൽ നിന്ന് ആളുകളെ മാറ്റിപാർപ്പിച്ചിട്ടുണ്ട്. പാലാ ടൗണിൽ വെള്ളം കയറി ഗതാഗതം നിലച്ചു. മുണ്ടക്കയം ക്രോസ് വേയിൽ നിന്ന് വെള്ള മിറങ്ങിയിട്ടുണ്ട്. മണിമലയാറ്റിലും പുല്ലകയാറ്റിലും ജലനിരപ്പ് താഴ്ന്നു. എന്നാല്‍ മീനച്ചിലാറ്റിൽ ജലനിരപ്പുയർന്നിട്ടുണ്ട്. സ്ഥിതിഗതികൾ വിലയിരുതാൻ മുണ്ടക്കയത്ത് ഇന്ന് രാവിലെ മന്ത്രി വിഎന്‍ വാസവന്‍റെ നേതൃത്വത്തിൽ യോഗം ചേരും.