കേരളം

kerala

ETV Bharat / state

കേരളാ കോൺഗ്രസ് തർക്കം; നിലപാട് കടുപ്പിച്ച് യുഡിഎഫ്

തുടർച്ചയായി മുന്നണി നിർദേശങ്ങൾ ലംഘിക്കുന്ന ജോസ് പക്ഷത്തിനെതിരെ അവിശ്വാസം കൊണ്ടുവരികയെന്ന ഘട്ടത്തിലേക്ക് യുഡിഎഫ് കടക്കുന്നുവെന്നാണ് സൂചന. കേരളാ കോൺഗ്രസ് തർക്കം തദ്ദേശ തെരഞ്ഞെടുപ്പുകളെ പ്രതികൂലമായി ബാധിക്കുമെന്ന കണക്കുകൂട്ടലും യുഡിഎഫിനുണ്ട്. വിഷയത്തില്‍ യുഡിഎഫ് നിലപാട് കടുപ്പിച്ച് ജോസ് കെ. മാണിയുമായി പ്രത്യക്ഷ യുദ്ധം പ്രഖ്യാപിച്ചതോടെ ഉടൻ തന്നെ അവിശ്വാസം കൊണ്ടുവരാനാവും പി.ജെ ജോസഫിന്‍റെ ശ്രമം.

കേരളാ കോൺഗ്രസ് തർക്കം  kerala congress political issue  ജോസ് കെ മാണി  പി.ജെ ജോസഫ്  jose K mani  p j joseph
കേരളാ കോൺഗ്രസ്

By

Published : Jun 23, 2020, 10:55 AM IST

കോട്ടയം:കേരള കോൺഗ്രസില്‍ തീരാതെ തുടരുന്ന അധികാരത്തർക്കത്തില്‍ നിലപാട് കടുപ്പിക്കാനൊരുങ്ങി യുഡിഎഫ്. കോട്ടയം ജില്ലാ പഞ്ചായത്തിലെ പ്രസിഡന്‍റ് സ്ഥാനം സംബന്ധിച്ച തർക്കത്തിൽ ചർച്ചകൾ തുടരുമെന്ന ഉമ്മൻ ചാണ്ടിയുടെ പ്രസ്‌താവന യുഡിഎഫ് കൺവീനർ ബെന്നിബെഹനാൻ തള്ളിയതോടെയാണ് യുഡിഎഫ് നിലപാട് പരസ്യമായത്. ജോസ് കെ. മാണിയുടെ സമ്മർദങ്ങൾക്ക് വഴങ്ങേണ്ടതില്ലെന്ന നിലപാടിലാണ് ഭൂരിപക്ഷം യുഡിഎഫ് അംഗങ്ങളും. ജോസിന് പ്രത്യേക ലക്ഷ്യങ്ങൾ ഉണ്ടെന്നാണ് മുന്നണിയുടെ കണക്കുകൂട്ടൽ. അതേസമയം രാജിക്ക് ശേഷം ചർച്ചയെന്ന നിലപാട് പി.ജെ ജോസഫ്‌ ആവർത്തിച്ചു. മുന്നണി തീരുമാനങ്ങൾ നടത്താനുള്ള ആർജവം യുഡിഎഫിനുണ്ടെന്നും ജോസഫ് പ്രതികരിച്ചു.

ജോസിനെതിരെ യുഡിഎഫ് ഭൂരിഭാഗവും

തുടർച്ചയായി മുന്നണി നിർദേശങ്ങൾ ലംഘിക്കുന്ന ജോസ് പക്ഷത്തിനെതിരെ അവിശ്വാസം കൊണ്ടുവരികയെന്ന ഘട്ടത്തിലേക്ക് യുഡിഎഫ് കടക്കുന്നുവെന്നാണ് സൂചന. കേരളാ കോൺഗ്രസ് തർക്കം തദ്ദേശ തെരഞ്ഞെടുപ്പുകളെ പ്രതികൂലമായി ബാധിക്കുമെന്ന കണക്കുകൂട്ടലും യുഡിഎഫിനുണ്ട്. വിഷയത്തില്‍ യുഡിഎഫ് നിലപാട് കടുപ്പിച്ച് ജോസ് കെ. മാണിയുമായി പ്രത്യക്ഷ യുദ്ധം പ്രഖ്യാപിച്ചതോടെ ഉടൻ തന്നെ അവിശ്വാസം കൊണ്ടുവരാനാവും പി.ജെ ജോസഫിന്‍റെ ശ്രമം.

ABOUT THE AUTHOR

...view details