കോട്ടയം : കേരളാ കോൺഗ്രസ് എമ്മിലെ അധികാരത്തർക്കത്തില്‍ സമവായത്തിന് കളം ഒരുങ്ങുന്നു. പിജെ ജോസഫ് - ജോസ് കെ മാണി വിഭാഗങ്ങൾ തമ്മിലുള്ള അധികാര വടംവലി തെരുവ് യുദ്ധം വരെ എത്തിയ സാഹചര്യത്തിലാണ് സമവായ ചർച്ചയ്ക്ക് ഇരു വിഭാഗവും തയ്യാറാകുന്നത്. പാർട്ടിയിലെ എംപിമാരെയും എംഎൽഎമാരെയും മുതിർന്ന നേതാക്കളെയും ഉൾപ്പെടുത്തി യോഗം ചേരണമെന്ന ആവശ്യം ഇരുവിഭാഗങ്ങളും ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പ്രശ്ന പരിഹാരത്തിന് സമവായ ചർച്ചയാണ് വേണ്ടതെന്നും അതിനു വേണ്ട വഴിയൊരുക്കുമെന്ന പ്രതികരണവുമായി പിജെ ജോസഫ് വിഭാഗം നേതാവ് മോൻസ് ജോസഫ് രംഗത്ത് എത്തിയിരിക്കുന്നത്.
കേരള കോണ്‍ഗ്രസില്‍ തർക്കം തീരുന്നു; ചർച്ചയാകാമെന്ന് ധാരണ
പ്രശ്ന പരിഹാരത്തിന് വേണ്ട സമവായ ചർച്ചക്ക് വഴിയൊരുക്കുമെന്ന് പിജെ ജോസഫ് വിഭാഗം നേതാവ് മോൻസ് ജോസഫ്
സമവായ ചർച്ചയ്ക്ക് കളം ഒരുങ്ങുന്നു
വ്യത്യസ്ത അഭിപ്രായങ്ങൾ ഉണ്ടങ്കിൽ ചർച്ചയിൽ വരട്ടെയെന്നും പ്രശ്നങ്ങളുണ്ടാക്കാനായി ചർച്ചയുടെ ആവശ്യമില്ലന്നും മോൻസ് വ്യക്തമാക്കി. കേരള കോണ്‍ഗ്രസിലെ അധികാരത്തര്‍ക്കം പാര്‍ട്ടിക്കുള്ളിലെ ആഭ്യന്തര പ്രശ്നമായാണ് കോണ്‍ഗ്രസും യുഡിഎഫും കാണുന്നതെങ്കിലും കേരള കോണ്‍ഗ്രസിലെ പ്രശ്നങ്ങള്‍ പരിഹരിക്കാൻ കോണ്‍ഗ്രസ് ഇടപെടുമെന്ന് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനും വ്യക്തമാക്കിയിരുന്നു.
Last Updated : Jun 5, 2019, 5:02 PM IST