കോട്ടയം:പി.ജെ.ജോസഫുമായുള്ള ലയനസാധ്യത നിലനിൽക്കെ കേരളാ കോൺഗ്രസ് ജേക്കബ് ഗ്രൂപ്പിൽ കടുത്ത ഭിന്നത. പാർട്ടി ലീഡർ കൂടിയായ അനൂപ് ജേക്കബ് ജോസഫുമായി ഏകപക്ഷീയ ചർച്ച നടത്തിയതിനെതിരെ കേരള കോൺഗ്രസ് ജേക്കബ് വിഭാഗം ചെയർമാൻ ജോണി നെല്ലൂർ രംഗത്തെത്തി. കോട്ടയത്ത് ചേർന്ന നേതൃയോഗത്തിലാണ് ജേക്കബ് വിഭാഗത്തിലെ ഭിന്നത മറ നീക്കി പുറത്തുവന്നത്. യോഗ ശേഷം പുറത്തെത്തിയ ജോണി നെല്ലൂർ അനൂപ് ജേക്കബിന്‍റെ നടപടിക്കെതിരെ തുറന്നടിച്ചു.
കേരളാ കോണ്‍ഗ്രസ് ജോസഫ്-ജേക്കബ് വിഭാഗങ്ങളുടെ ലയനം; എതിര്‍പ്പുമായി ജോണി നെല്ലൂർ - കേരള കോൺഗ്രസ് ജേക്കബ് വിഭാഗം ചെയർമാൻ
കോട്ടയത്ത് ചേർന്ന നേതൃയോഗത്തിലാണ് ജേക്കബ് വിഭാഗത്തിലെ ഭിന്നത മറ നീക്കി പുറത്തുവന്നത്
പാർട്ടി ചെയർമാൻ തന്നെ വിമർശനവുമായി രംഗത്തെത്തിയതോടെ ലയന ചർച്ചകൾ നടന്നിട്ടില്ലെന്നും പ്രാഥമിക ആശയവിനിമയം മാത്രമാണുണ്ടായതെന്നും അനൂപ് പ്രതികരിച്ചു. ഐക്യകേരള കോൺഗ്രസ് എന്ന ആശയത്തോട് യോജിപ്പാണുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ലയനത്തിൽ ജേക്കബ് വിഭാഗത്തിൽ ഭിന്നതയുണ്ടങ്കിലും ലയന ചർച്ചകളുമായി മുന്നോട്ടുപോകാനാണ് പാർട്ടി നേതൃത്വത്തിന്‍റെ തീരുമാനം. അതേസമയം കുട്ടനാട് സീറ്റിൽ സ്ഥാനാർഥിയായി തന്‍റെ പേര് വലിച്ചിഴക്കരുതെന്നും നേരത്തെ മത്സരിച്ച സീറ്റിൽ പാർട്ടി അവകാശവാദം ഉന്നയിച്ചിട്ടുണ്ടങ്കിൽ അത് തനിക്ക് വേണ്ടിയല്ലെന്നും ജോണി നെല്ലൂര്‍ വ്യക്തമാക്കി.