കോട്ടയം: കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാനായി ജോസ് കെ മാണിയെ തെരഞ്ഞെടുത്ത നടപടി സ്റ്റേ ചെയ്‌തുകൊണ്ടുള്ള തൊടുപുഴ മുന്‍സിഫ് കോടതി ഉത്തരവ് പുറത്തിറങ്ങി. എന്നാല്‍ കോടതി ഉത്തരവില്‍ വ്യക്തതയില്ലെന്നാണ് ജോസ് കെ മാണി പക്ഷത്തിന്‍റെ വാദം. ഉത്തരവ് അവഗണിച്ച് ഇന്നലെ കോട്ടയത്തെ പാര്‍ട്ടി ഓഫീസിലെത്തിയ ജോസ് കെ മാണി ചെയർമാന്‍റെ ഓഫീസിൽ പ്രത്യേക യോഗവും ചേർന്നിരുന്നു. ഓഫീസ് മുറിയുടെ മുന്നില്‍ ജോസ് കെ മാണി എംപി ചെയര്‍മാന്‍ എന്ന ബോര്‍ഡും സ്ഥാപിച്ചു. കഴിഞ്ഞ ഞായറാഴ്ച കോട്ടയത്ത് ജോസ് കെ മാണി വിളിച്ച് ചേര്‍ത്ത കേരള കോണ്‍ഗ്രസ് പാര്‍ട്ടിയുടെ സമാന്തര സംസ്ഥാന സമിതി യോഗത്തില്‍ എടുത്ത തീരുമാനങ്ങളോ വിവരങ്ങളോ പുതിയൊരു ഉത്തരവ് ഇറങ്ങുന്നത് വരെ എവിടെയും പ്രസിദ്ധപ്പെടുത്തരുതെന്നാണ് കോടതി ഉത്തരവില്‍ പറയുന്നത്.
ചെയര്‍മാനായി ജോസ് കെ മാണിയെ തെരഞ്ഞെടുത്ത നടപടി സ്റ്റേ ചെയ്തുള്ള കോടതി ഉത്തരവ് പുറത്തിറങ്ങി
യോഗത്തില്‍ എടുത്ത തീരുമാനങ്ങളോ വിവരങ്ങളോ പുതിയൊരു ഉത്തരവ് ഇറങ്ങുന്നത് വരെ എവിടെയും പ്രസിദ്ധപ്പെടുത്തരുതെന്നാണ് കോടതി ഉത്തരവില്‍ പറയുന്നത്.
ഇതോടെ പാർട്ടി ചെയർമാൻ എന്ന പദവി ഉപയോഗിച്ച് ഇരുവരെ നടത്തിയ പ്രചരണങ്ങൾ എല്ലാം തിരുത്തേണ്ട അവസ്ഥയിലാണ് ജോസ് കെ മാണി പക്ഷം. കേരള കോണ്‍ഗ്രസിന്‍റെ പല ശക്തികേന്ദ്രങ്ങളിലും ജോസ് കെ മാണി ചെയർമാനെന്ന് കാണിച്ച് പോസ്റ്റുകളടക്കം പ്രചരിപ്പിച്ചിരുന്നു. നിലവിൽ ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ എല്ലാം തന്നെ കോടതിയലക്ഷ്യമാകും. കേസ് ജൂലൈ പതിനേഴിന് വീണ്ടും പരിഗണിക്കും. കേരള കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ഫിലിപ്പ് സ്‌റ്റീഫനും മനോഹര്‍ നടുവിലേടത്തും നല്‍കിയ ഹര്‍ജിയിലാണ് കോടതി ഉത്തരവ്.