കേരളം

kerala

ETV Bharat / state

കേരളാ കോണ്‍ഗ്രസ് ജോസ്‌ വിഭാഗത്തെ സ്വീകരിക്കാന്‍ തയ്യാറായി സിപിഎം

ജോസ്‌ വിഭാഗം ഇടത് മുന്നണിയോടൊപ്പം നില്‍ക്കുകയാണെങ്കില്‍ ഇടത് മുന്നണിയുടെ കരുത്ത് വര്‍ധിക്കുമെന്ന്‌ സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി വി.എന്‍ വാസവന്‍ പറഞ്ഞു.

കേരളാ കോണ്‍ഗ്രസ് ജോസ്‌ വിഭാഗത്തെ സ്വീകരിക്കാന്‍ തയ്യാറായി ഇടത്‌ പക്ഷം  ഇടത്‌ പക്ഷം  കേരളാ കോണ്‍ഗ്രസ് ജോസ്‌ വിഭാഗം  left parties  kerala congress m
കേരളാ കോണ്‍ഗ്രസ് ജോസ്‌ വിഭാഗത്തെ സ്വീകരിക്കാന്‍ തയ്യാറായി ഇടത്‌ പക്ഷം

By

Published : Sep 11, 2020, 5:17 PM IST

Updated : Sep 11, 2020, 5:27 PM IST

കോട്ടയം: കേരള കോണ്‍ഗ്രസ് ജോസ്‌ വിഭാഗം രാഷ്ട്രീയ നിലപാട്‌ വ്യക്തമാക്കിയാല്‍ ഔദ്യോഗിക ചര്‍ച്ചകള്‍ ആരംഭിക്കാന്‍ തയ്യാറായി സിപിഎം കോട്ടയം ജില്ലാ നേതൃത്വം. കേരളാ കോണ്‍ഗ്രസ് ജോസ് വിഭാഗം ഇടത് മുന്നണിക്കൊപ്പം നിന്നപ്പോഴെല്ലാം നേട്ടമുണ്ടാക്കിയിട്ടുണ്ടെന്ന് സിപിഎം ജില്ലാ സെക്രട്ടറി വി.എന്‍ വാസവന്‍ പറഞ്ഞു. മണ്ഡലത്തില്‍ യുഡിഎഫ്‌ ദുര്‍ബലമാണ്. ജോസ്‌ വിഭാഗം ഇടത് മുന്നിയോടൊപ്പം നില്‍ക്കുകയാണെങ്കില്‍ ഇടത് മുന്നണിയുടെ കരുത്ത് വര്‍ധിക്കുമെന്നും വാസവന്‍ പറഞ്ഞു.

കേരളാ കോണ്‍ഗ്രസ് ജോസ്‌ വിഭാഗത്തെ സ്വീകരിക്കാന്‍ തയ്യാറായി ഇടത്‌ പക്ഷം

അതേസമയം ചിഹ്നത്തെ സംബന്ധിച്ച് ജോസഫ് വിഭാഗം ഹൈക്കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്ന ഹര്‍ജി വിലപ്പോകില്ലെന്നും അദ്ദേഹം പറഞ്ഞു. തദ്ദേശ സ്ഥാപനങ്ങള്‍ക്ക് പുറമേ നിരവധി നിയമസഭ മണ്ഡലങ്ങളിലും ജോസ്‌ വിഭാഗത്തിന് സ്വാധീനം ചെലുത്താന്‍ സാധിക്കുമെന്നാണ് വിലയിരുത്തല്‍. കെ.എം മാണി എന്ന വികാരത്തെ ഉയര്‍ത്തി അണികളെ പുതിയ മുന്നണിയിലേക്ക് ആകര്‍ഷിക്കാനുള്ള ശ്രമവും എല്‍ഡിഎഫ്‌ അണിയറയില്‍ ആരംഭിച്ച്‌ കഴിഞ്ഞു.

Last Updated : Sep 11, 2020, 5:27 PM IST

ABOUT THE AUTHOR

...view details