കേരളം

kerala

ETV Bharat / state

കേരളാ കോണ്‍ഗ്രസ്: വാക്പോരുമായി വീണ്ടും നേതാക്കൾ

സി എഫ് തോമസ് പാർട്ടി ചെയർമാനാകുമെന്ന് പി ജെ ജോസഫ്‌

kerala congress

By

Published : Jul 7, 2019, 2:52 PM IST

കോട്ടയം: വാക്പോരുമായി കേരളാ കോൺഗ്രസിലെ നേതാക്കൾ വീണ്ടും രംഗത്ത്. സി എഫ് തോമസ് പാർട്ടി ചെയർമാനാകുമെന്നും കോടതിയിലെ കേസിന് ശേഷം സംസ്ഥാന കമ്മിറ്റി കൂടി പാർട്ടി ചെയർമാനെ തീരുമാനിക്കുമെന്നും പി ജെ ജോസഫ്‌ പറഞ്ഞു. എറണാകുളത്ത് ജോസഫിന്‍റെ നേതൃത്വത്തിൽ ചേർന്ന ഹൈപവർ കമ്മിറ്റിയിലായിരുന്നു അദ്ദേഹത്തിന്‍റെ പ്രസ്‌താവന. എന്നാല്‍ ജോസഫിന്‍റെ പ്രസ്‌താവനക്ക് മറുപടിയുമായി എൻ ജയരാജ് എം എൽ എ രംഗത്തെത്തി.

കേരളാ കോൺഗ്രസ് (എം) ഭരണഘടന അനുസരിച്ച് പാർട്ടിക്ക് ഒരു ചെയർമാനെയുള്ളൂ. ചെയർമാനെ തെരഞ്ഞെടുക്കേണ്ടത് സംസ്ഥാന കമ്മിറ്റി വിളിച്ചുകൂട്ടിയാണ്. അത് കഴിഞ്ഞതാണെന്നും നിയമപരമായ നടപടിക്രമങ്ങളിലൂടെ കഴിഞ്ഞ 16 ന് പാർട്ടി ചെയർമാനായി ജോസ് കെ മാണിയെ തെരഞ്ഞെടുത്തുവെന്നും എൻ ജയരാജ് പറഞ്ഞു. പി ജെ ജോസഫിന്‍റെ പുതിയ ചെയര്‍മാന്‍ പ്രസ്‌താവനക്ക് യാതൊരു പ്രസക്തിയില്ലെന്നും ജയരാജ് വ്യക്തമാക്കി. സി എഫ് തോമസിനെ ചെയർമാനാക്കാനുള്ള നീക്കത്തിലൂടെ തങ്ങളുടെ പക്ഷത്തെ ഒരു വിഭാഗം നേതാക്കൾ പിന്തുണ പിൻവലിക്കാനുള്ള സാധ്യതയുണ്ടെന്ന ആശങ്കയിലാണ് നിലവിൽ ജോസ് കെ മാണി വിഭാഗം.

ABOUT THE AUTHOR

...view details