കോട്ടയം: കേരള കോൺഗ്രസ് ചെയർമാൻ താത്കാലിക ചുമതല പി ജെ ജോസഫിന്. പാര്‍ട്ടിയുടെ തീരുമാനം വ്യക്തമാക്കി കേരളാ കോൺഗ്രസ് ജനറൽ സെക്രട്ടറി ജോയി എബ്രഹാം സർക്കുലർ ഇറക്കി. പുതിയ ചെയർമാനെ തെരഞ്ഞെടുക്കും വരെ ചെയർമാന്‍റെ അധികാരം വർക്കിംഗ് ചെയർമാനാണെന്നും ജോയി എബ്രഹാം അറിയിച്ചു. പാർട്ടി ഭരണഘടന 26 വകുപ്പ് പ്രകരം വർക്കിംഗ് ചെയർമാന് ചെയർമാനാകാമെന്നും പാർട്ടിക്കുള്ളിലെ ഒഴിവുകൾ ഉടൻ നിറുത്തണമെന്നും സർക്കുലറിൽ പറയുന്നു.
കേരള കോൺഗ്രസ് തർക്കം: പിജെ ജോസഫിന് താത്കാലിക ചുമതല
കേരളാ കോൺഗ്രസ് ജനറൽ സെക്രട്ടറി ജോയി എബ്രഹാമിന്‍റേതാണ് സർക്കുലർ. പുതിയ ചെയർമാനെ തെരഞ്ഞെടുക്കും വരെ ചെയർമാന്‍റെ അധികാരം വർക്കിംഗ് ചെയർമാനാണെന്നും ജോയി എബ്രഹാം.
കേരള കോൺഗ്രസ് തർക്കം: പിജെ ജോസഫിന് താത്കാലിക ചുമതല
ജോസ് കെ മാണിയെ പാർട്ടി ചെയർമാൻ സ്ഥാനത്തേക്ക് നിർദേശിക്കണമെന്ന ആവശ്യവുമായി കേരളാ കോൺഗ്രസിലെ ഒരു വിഭാഗം രംഗത്ത് എത്തിയിരുന്നു. എന്നാൽ ഇതിൽ അതൃപ്തി പ്രകടിപ്പിച്ച് പി ജെ ജോസഫ് വിഭാഗം രംഗത്തെത്തി. കെ എം മാണിയുടെ 41ാം ചരമദിനം നടക്കാനിരിക്കെ, ഇതിന് ശേഷമാകും പാർട്ടി ചെയർമാൻ സ്ഥാനം എന്നതടക്കമുള്ള വിഷയങ്ങൾ ചർച്ചചെയ്യുകയെന്ന് നേതാക്കൾ വ്യക്തമാക്കിയിരുന്നു.