കോട്ടയം :പുല്ലുചെത്താൻ പോയ 90 കാരനെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. കറുകച്ചാൽ വേലിക്കകത്ത് കെ.കെ വർഗീസിനെയാണ് തിങ്കളാഴ്ച ഉച്ചയ്ക്ക് 12.30 യോടെ മരിച്ച നിലയിൽ കണ്ടെത്തിയത്. രാവിലെ 9.30 യോടെ പുല്ല് ചെത്താനിറങ്ങിയതായിരുന്നു ഇദ്ദേഹം.
ഏറെ സമയം കഴിഞ്ഞിട്ടും കാണാതെ വന്നതോടെ ഭാര്യ തിരഞ്ഞുചെന്നു. ഇതിനിടെ വീടിനുസമീപത്തുള്ള തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. പുല്ല് ചെത്തുന്നതിനിടെ കാൽ വഴുതി വീണതാകാമെന്നാണ് പ്രഥമിക നിഗമനം.