കോട്ടയം: നിരവധി കേസുകളിലെ പ്രതിയെ കാപ്പ ചുമത്തി നാടുകടത്തി. ശാന്തിനഗർ കോളനിയിൽ മുളളനളക്കൽ വീട്ടിൽ സാബുവിന്‍റെ മകൻ മോനു എന്നുവിളിക്കുന്ന മോനുരാജ് പ്രേമിനെയാണ് കാപ്പ ചുമത്തി നാടുകടത്തിയത്. ജില്ലാ പൊലീസ് മേധാവിയുടെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ കൊച്ചി റേഞ്ച് ഡി.ഐ.ജിയാണ് മോനുരാജ് പ്രേമിനെ ഒരു വർഷത്തേക്ക് കോട്ടയം ജില്ലയിൽ നിന്നും നാടു കടത്താൻ ഉത്തരവിട്ടത്.
ക്രിമിനല്‍ കേസ് പ്രതിയെ കാപ്പ ചുമത്തി നാടു കടത്തി - വാഹന മോഷണം
കോട്ടയം ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ മോഷണം, ദേഹോപദ്രവം, കൊലപാതകശ്രമം, സ്ത്രീപീഡനം, പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച് പരിക്കേൽപ്പിക്കുക തുടങ്ങിയ ക്രമിനൽ കേസുകളിൽ പ്രതിയാണ് ഇയാൾ
കാപ്പാ ചുമത്തി നാടു കടത്തി
കോട്ടയം ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ മോഷണം, ദേഹോപദ്രവം, കൊലപാതകശ്രമം, സ്ത്രീപീഡനം, പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച് പരിക്കേൽപ്പിക്കുക തുടങ്ങിയ ക്രമിനൽ കേസുകളിലെ പ്രതിയാണ് ഇയാൾ. 2019-ൽ എറണാകുളം സെൻട്രൽ പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത വാഹന മോഷണക്കേസിലും ഇയാള്‍ പ്രതിയാണ്.