കോട്ടയം:കേരളാ കോൺഗ്രസിലെ അധികാര തർക്കം കാത്തിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് രാജി വച്ചു. സോഫി ജോസഫാണ് രാജിവച്ചത്. യു.ഡി.എഫ് തലത്തിലും പാർട്ടി തലത്തിലും എഴുതി തയ്യാറാക്കിയ കരാറിന്‍റെ അടിസ്ഥാനത്തിലാണ് രാജി. കരാർ പ്രകാരം നവംബർ 20നായിരുന്നു സോഫി ജോസഫ് രാജിവയ്ക്കേണ്ടിയിരുന്നത്. പാർട്ടി രണ്ട് തട്ടിലായതോടെ രാജി നീളുകയായിരുന്നു. പാർട്ടി രണ്ടായതോടെ വിമത വിഭാഗത്തിന് സ്ഥാനം ഒഴിഞ്ഞ് നൽകേണ്ടതില്ലെന്ന നിലപാടാണ് ജോസ് പക്ഷം ആദ്യം എടുത്തിരുന്നത്. കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് സ്ഥാനത്തിനായി ജോസഫ് വിഭാഗം സമ്മർദം ശക്തമാക്കിയതോടെയാണ് ജോസ് പക്ഷത്തിന്‍റ് നിലപാട് മാറ്റം.
കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് രാജി വച്ചു
യു.ഡി.എഫ് തലത്തിലും പാർട്ടി തലത്തിലും എഴുതി തയ്യാറാക്കിയ കരാറിന്‍റെ അടിസ്ഥാനത്തിലാണ് രാജി.
കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് രാജി വച്ചു
അതേസമയം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് സ്ഥാനത്തെ ചൊല്ലിയുള്ള തർക്കത്തിൽ യു.ഡി.എഫ് നേതൃത്വം ഇരുപക്ഷവുമായി 30ന് ചർച്ച നടത്തും. അനുകൂല നിലപാട് ലഭിക്കുന്നില്ലെങ്കിൽ ശക്തമായ നടപടികൾ ഉണ്ടാവുമെന്ന് ജോസഫ് പക്ഷം വ്യക്തമാക്കിയിരുന്നു. കേരളാ കോൺഗ്രസിലെ ഭിന്നത ലക്ഷ്യം വച്ച് പാർട്ടി വിപുലികരണമുണ്ടാവുമെന്നും ആരുമായും ചർച്ചക്ക് തയ്യാറാണന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബലകൃഷ്ണൻ വ്യക്തമാക്കിയിരുന്നു.