കോട്ടയം: ബഫർസോൺ വിഷയത്തിൽ സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി കാഞ്ഞിരപ്പള്ളി രൂപത. സർക്കാർ കണ്ണടച്ചിരുന്നിട്ട് കാര്യമില്ലന്ന് കാഞ്ഞിരപ്പള്ളി രൂപത അധ്യക്ഷൻ ബിഷപ്പ് മാർ ജോസ് പുളിക്കൽ പറഞ്ഞു. ബഫർസോണുമായി ബന്ധപ്പെട്ട് ഇതുവരെ നടന്ന നടപടികൾ സർക്കാർ പുനഃപരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ബഫർസോൺ: സർക്കാർ കണ്ണടച്ചിരുന്നിട്ട് കാര്യമില്ലെന്ന് കാഞ്ഞിരപ്പള്ളി രൂപത അധ്യക്ഷൻ - സർക്കാരിനെതിരെ കാഞ്ഞിരപ്പള്ളി രൂപത
ബഫർസോൺ വോട്ടായി പ്രതിഫലിക്കുമെന്നും കർഷകരെ പരിഗണിക്കാതെ രണത്തിൽ കയറാൻ ഒരു രാഷ്ട്രീയ പാർട്ടിക്കും കഴിയില്ലന്നും മുണ്ടക്കയത്ത് നടത്തിയ ബഫർസോൺ പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്‌തുകൊണ്ട് കാഞ്ഞിരപ്പള്ളി രൂപത അധ്യക്ഷൻ ബിഷപ്പ് മാർ ജോസ് പുളിക്കൽ പറഞ്ഞു.
അതേസമയം, ബഫർസോൺ വനാതിർത്തിക്കുള്ളിൽ തന്നെ ഒതുക്കി നിർത്തുമെന്നാണ് വിശ്വസിക്കുന്നതെന്നും ആ വിശ്വാസം വോട്ടുകളായി തന്നെ പ്രതിഫലിക്കുമെന്നും കാഞ്ഞിരപ്പള്ളി ബിഷപ്പ് അറിയിച്ചു. മുണ്ടക്കയത്ത് നടത്തിയ ബഫർസോൺ പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു ബിഷപ്പ്. കർഷകരെ പരിഗണിക്കാതെ ഇനി ഭരണത്തിൽ കയറാൻ ഒരു രാഷ്ട്രീയ പാർട്ടിക്കും കഴിയില്ലന്നും അങ്ങനെ വിചാരിച്ചാൽ അത് വെറും വ്യാമോഹമാണെന്നും ജോസ് പുളിക്കൽ വ്യക്തമാക്കി.
ഇതോടെ ബഫർസോൺ വിഷയത്തിൽ കർഷകർക്കൊപ്പമാണ് തങ്ങളുടെ പിന്തുണയെന്ന് വ്യക്തമാക്കിയിരിക്കുകയാണ് കാഞ്ഞിരപ്പള്ളി രൂപത. കാഞ്ഞിരപ്പള്ളി അതിരൂപതയുടെ നേതൃത്വത്തിൽ ബഫർ സോൺ വിരുദ്ധ ജനകീയ സമിതിയാണ് പ്രതിഷേധം സമരം നടത്തിയത്.