കേരളം

kerala

ETV Bharat / state

ബിഷപ്പ് പറഞ്ഞത് യാഥാർഥ്യം, ഒറ്റപ്പെടുത്തി ആക്രമിക്കാൻ അനുവദിക്കില്ല : കെ സുരേന്ദ്രൻ - നാർകോട്ടിക് ജിഹാദ്

ബിഷപ്പ് പറഞ്ഞ കാര്യത്തെ കുറിച്ച് അന്വേഷിക്കുകയും അദ്ദേഹത്തിന് സംരക്ഷണം നൽകുകയുമാണ് ഭരിക്കുന്നവർ ചെയ്യേണ്ടതെന്ന് കെ സുരേന്ദ്രന്‍

K Surendran on Narcotic jihad  Narcotic jihad  k surendran  കെ സുരേന്ദ്രൻ  നാർകോട്ടിക് ജിഹാദ്  പാല ബിഷപ്പിനെ പിന്തുണച്ച് ബിജെപി
കെ സുരേന്ദ്രൻ

By

Published : Sep 13, 2021, 5:22 PM IST

കോട്ടയം :പാല ബിഷപ്പിന്‍റെ പ്രസ്‌താവന യാഥാർഥ്യമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ബിഷപ്പിനെ ഒറ്റതിരിഞ്ഞ് ആക്രമിക്കാൻ അനുവദിക്കില്ല. പരാമർശത്തെ കേരളത്തിലെ രണ്ട് മുന്നണികൾ മാത്രം മോശമായി കാണുന്നത് എന്തുകൊണ്ടാണെന്നും കെ സുരേന്ദ്രൻ ചോദിച്ചു.

മുഖ്യമന്ത്രി നാര്‍ക്കോട്ടിക് ജിഹാദ് എന്ന് കേട്ടിട്ടില്ലന്ന് പറയുന്നു. കോൺഗ്രസും ലൗ ജിഹാദില്ല എന്നുപറഞ്ഞ് ഒളിച്ചുകളിക്കുന്നു.നാർക്കോട്ടിക് ജിഹാദ് ലോകം മുഴുവനും ഉള്ളതാണ്. അതിനെ ഒറ്റതിരിഞ്ഞ് കാണുന്നത് എന്തിനാണെന്നും സുരേന്ദ്രൻ കോട്ടയത്ത് ചോദിച്ചു.

ബിഷപ്പ് പറഞ്ഞത് യാഥാർഥ്യം, ഒറ്റപ്പെടുത്തി ആക്രമിക്കാൻ അനുവദിക്കില്ല : കെ സുരേന്ദ്രൻ

ഭീഷണിപ്പെടുത്തി ഒരു സമൂഹത്തെ ഇല്ലാതാക്കി കളയാൻ നോക്കിയാൽ സമ്മതിക്കില്ല. ബിഷപ്പിന്‍റെ പരാമർശം രാഷ്‌ട്രീയ മുതലെടുപ്പിന് ഉപയോഗിക്കാൻ ബിജെപി തയാറല്ല. ബിഷപ്പ് പറഞ്ഞ കാര്യത്തെ കുറിച്ച് അന്വേഷിക്കുകയും അദ്ദേഹത്തിന് സംരക്ഷണം നല്‍കുകയുമാണ് ഭരിക്കുന്നവർ ചെയ്യേണ്ടതെന്നും സുരേന്ദ്രൻ പറഞ്ഞു.

ജോസ് കെ മാണിക്കും,മാണി സി കാപ്പനും മര്യാദയില്ല. അവരെ ജയിപ്പിച്ച സമൂഹത്തോട് ഇവർ നന്ദികേടാണ് കാണിച്ചത്. അവരുടെ മുന്നണി നേതൃത്വങ്ങള്‍ ഇക്കാര്യത്തില്‍ എന്ത് നിലപാടാണ് എടുത്തതെന്നും സുരേന്ദ്രന്‍ ചോദിച്ചു.

ABOUT THE AUTHOR

...view details