കർഷക ആത്മഹത്യകൾ വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് കോൺഗ്രസ് പ്രവർത്തകസമിതി അംഗവും മുൻ മുഖ്യമന്ത്രിയുമായ ഉമ്മൻചാണ്ടി.
കർഷക ആത്മഹത്യകൾ വർദ്ധിക്കുന്നു: സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്ന് ഉമ്മന്‍ചാണ്ടി - കോട്ടയം
തൃശൂർ മാള കുഴൂരില്‍ കര്‍ഷകന്‍ ആത്മഹത്യ ചെയ്തിരുന്നു. ഇടുക്കിയിലും കര്‍ഷക ആത്മഹത്യകള്‍ വര്‍ദ്ധിച്ചുവരികയാണ്.
കർഷകർക്ക് എങ്ങനെ ആശ്വാസം നൽകണമെന്ന് സർക്കാർ ചർച്ചചെയ്യണമെന്നും ബാങ്കുകളുടെ യോഗം വിളിച്ചു ചേർത്താൽ മാത്രം പോരാ കർശന നിർദ്ദേശങ്ങൾ നൽകാന്‍ സർക്കാരിന് കഴിയണമെന്നും അദ്ദേഹം പറഞ്ഞു. കോട്ടയത്ത് ആത്മഹത്യക്ക് ശ്രമിച്ച വിനോദ് എന്ന കർഷകനെ സന്ദർശിച്ച് മടങ്ങവേ ആയിരുന്നു ഉമ്മൻചാണ്ടിയുടെ പ്രതികരണം.
കർഷക ആത്മഹത്യകളെപറ്റി അറിയില്ലെന്ന് പറഞ്ഞ മന്ത്രിക്ക് എന്തു മറുപടിയാണ് നൽകേണ്ടതെന്ന് തനിക്കറിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.വിനോദിന് എല്ലാവിധ സഹായങ്ങളും സർക്കാർ അടിയന്തരമായി ചെയ്തു നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.