കേരളം

kerala

ETV Bharat / state

'ബിബിസി ഡോക്യുമെന്‍ററി സത്യമാണ്, അനില്‍ ആന്‍റണി തീരുമാനം തിരുത്തണം': കെ മുരളീധരന്‍ എംപി

ഗുജറാത്ത് കലാപത്തില്‍ നരേന്ദ്ര മോദി ഒന്നാം പ്രതിയും അമിത്‌ ഷാ രണ്ടാം പ്രതിയുമാണെന്ന് കോണ്‍ഗ്രസ് വിശ്വസിക്കുന്നു എന്ന് കെ മുരളീധരന്‍ എംപി. വൈകാരികമായി എടുത്ത തീരുമാനമാണെങ്കില്‍ അനില്‍ ആന്‍റണി അത് തിരുത്തണമെന്നും കെ മുരളീധരന്‍ ആവശ്യപ്പെട്ടു

K Muraleedharan MP on Anil Antony resignation  K Muraleedharan MP  Anil Antony resignation  Anil Antony  BBC Documentary  BBC Documentary controversy  ബിബിസി ഡോക്യുമെന്‍ററി  അനില്‍ ആന്‍റണി  കെ മുരളീധരന്‍ എംപി  എ കെ ആന്‍റണി  നരേന്ദ്ര മോദി  ബിജെപി  അമിത്‌ ഷാ
കെ മുരളീധരന്‍ പ്രതികരിക്കുന്നു

By

Published : Jan 27, 2023, 6:02 PM IST

കെ മുരളീധരന്‍ പ്രതികരിക്കുന്നു

കോട്ടയം: അനിൽ ആന്‍റണിക്ക് സംഘി മനസുള്ളതായി തോന്നിയിട്ടില്ലെന്ന് കെ മുരളീധരൻ എംപി. ഏതെങ്കിലും നേതാക്കന്മാരോടുള്ള വിയോജിപ്പ് കൊണ്ടെടുത്ത തീരുമാനമാണെങ്കിൽ തിരുത്തണമെന്നും മുരളീധരൻ ആവശ്യപ്പെട്ടു. ഒരു പുരുഷായുസ് മുഴുവൻ പ്രസ്ഥാനത്തിനു വേണ്ടി ഉഴിഞ്ഞുവച്ച ആളാണ് എ കെ ആന്‍റണി, അദ്ദേഹത്തെ വേദനിപ്പിക്കുന്ന തീരുമാനം അനിൽ ആന്‍റണി എടുക്കില്ലെന്നാണ് തന്‍റെ വിശ്വാസമെന്നും അദ്ദേഹം പറഞ്ഞു.

'ഗുജറാത്ത് കലാപത്തിൽ ഒന്നാം പ്രതി നരേന്ദ്ര മോദിയും രണ്ടാം പ്രതി അമിത്‌ ഷായുമാണെന്ന് കോണ്‍ഗ്രസ് ഇന്നും വിശ്വസിക്കുന്നു. ബിബിസി ഡോക്യുമെന്‍ററി സത്യമാണ്', മുരളീധരന്‍ വ്യക്തമാക്കി. കേരളത്തിലെ സിപിഎമ്മിന്‍റെ നിലപാട് ബിജെപിയെ പ്രൊമോട്ട് ചെയ്യുക എന്ന രീതിയാണ്. പരസ്യമായി മോദിയെ വിമർശിക്കുകയും രഹസ്യമായി മോദിയെ സഹായിക്കുകയും ചെയ്യുന്ന പ്രവണതയാണ് പിണറായിക്കുള്ളത്.

അടുത്ത തെരഞ്ഞെടുപ്പില്‍ സിപിഎമ്മിനെ ജയിപ്പിക്കരുത്. ജയിച്ചാല്‍ മോദിയെ സഹായിക്കാനുള്ള നീക്കങ്ങള്‍ നടത്തുമെന്നും അദ്ദേഹം പറഞ്ഞു. സിപിഎമ്മിന്‍റെ ബിജെപി വിധേയത്വം തെരഞ്ഞെടുപ്പില്‍ പ്രചരണ വിഷയമാക്കുമെന്നും മുരളീധരന്‍ വ്യക്തമാക്കി.

മോദിയെ താഴെയിറക്കണമെങ്കിൽ കേരളത്തിൽ നിന്ന് സിപിഎം അംഗങ്ങള്‍ പാർലമെന്‍റിൽ എത്താതിരിക്കണമെന്നും മുരളീധരൻ കൂട്ടിച്ചേർത്തു.

ABOUT THE AUTHOR

...view details