കോട്ടയം:റബ്ബർ കൃഷി കൂടി ഇല്ലാതായാൽ കേരളം വൻ കടക്കെണിയിലാകുമെന്ന് കെ മുരളീധരൻ എം പി. നിലവിൽ ദിനംപ്രതി കോടികൾ ആണ് സർക്കാർ വായ്‌പ വാങ്ങുന്നത്. കടം കൊണ്ട് മുടിഞ്ഞ സർക്കാരിനെ മൂന്ന് കൊല്ലത്തിൽ കൂടുതൽ ജനങ്ങൾ സഹിക്കില്ല. കിറ്റ് കിട്ടിയപ്പോൾ ജനം അറിയാതെ വോട്ടു ചെയ്‌തതാണ്. ഇപ്പോൾ കിറ്റുമില്ല, ക്ഷേമ പെൻഷനുമില്ലെന്നും കെ മുരളീധരൻ പറഞ്ഞു.
റബറിന് മിനിമം 250 രൂപ താങ്ങ് വില പ്രഖ്യാപിക്കുക, റബർ ബോർഡ് നിർത്തലാക്കാനുള്ള ശ്രമം ഉപേക്ഷിക്കുക, റബർ കർഷകർക്ക് സബ്‌സിഡി കുടിശിക നല്‍കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് ജില്ല കോൺഗ്രസ് കമ്മറ്റി കോട്ടയത്ത് റബർ ബോർഡ് ഓഫിസിനു മുന്നിൽ നടത്തിയ പ്രതിഷേധ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു കെ മുരളീധരൻ.