കേരളം

kerala

ETV Bharat / state

പാലായില്‍ വിധിയെഴുതി; പോളിങ്ങ് ശതമാനത്തില്‍ കുറവ്

71.48 ശതമാനം പോളിങ്ങ്. 1,27,939 പേർ സമ്മതിദാനാവകാശം രേഖപ്പെടുത്തി.

election queue

By

Published : Sep 23, 2019, 9:27 PM IST

Updated : Sep 23, 2019, 10:16 PM IST

കോട്ടയം:പാലായില്‍ ജനവിധി കഴിഞ്ഞു. ഇനി ഫലമറിയാനുള്ള കാത്തിരുപ്പാണ്. മുന്‍ തെരഞ്ഞെടുപ്പുകളെ അപേക്ഷിച്ച് ഇത്തവണ പോളിങ് ശതമാനവും കുറഞ്ഞു . 71.48 ശതമാനമാണ് ഇത്തവണത്തെ പോളിങ്. 2016-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ 77.50 ശതമാനവും 2019 ലോക്സഭാ തിരഞ്ഞെടുപ്പില്‍ 72.68 ശതമാനവുമായിരുന്നു പാലാ നിയമസഭാ മണ്ഡലത്തിലെ പോളിങ്. 1,79,107 വോട്ടർമാരുള്ള പാലാ നിയോജക മണ്ഡലത്തിൽ ഇത്തവണ 1,27,939 പേർ ജനവിധി രേഖപ്പെടുത്തി.

പാലായില്‍ പോളിങ്ങ് അവസാനിച്ചു. പോളിങ്ങ് ശതമാനം കുറഞ്ഞു
65,203 പുരുഷൻമാരും 62,736 സ്ത്രീകളുമാണ് വോട്ട് ചെയ്തത്.

രാവിലെ ദ്രുതഗതിയിൽ പുരോഗമിച്ച പോളിങ്‌ പിന്നീട് മന്ദഗതിയിലായി. ഉച്ചയ്ക്കുശേഷം മഴകൂടി പെയ്തതോടെ വോട്ടർമാർ ബൂത്തിലേക്ക് വരുന്നത് നന്നേ കുറഞ്ഞു. വൈകുന്നേരം മൂന്നരയോടെയാണ് സമ്മതിദാനാവകാശം വിനിയോഗിച്ചവരുടെ എണ്ണം ഒരു ലക്ഷം കടന്നത്. സാങ്കേതിക പ്രശ്നങ്ങൾ കുറവായതിനാല്‍ വിരലിലെണ്ണാവുന്ന ഇടങ്ങളിൽ മാത്രമാണ് പോളിങ് അൽപമെങ്കിലും തടസപെട്ടത്. മോക്പോൾ നടത്തുമ്പോൾ സാങ്കേതിക തകരാർ കണ്ടെത്തിയിരുന്ന ആറ് മെഷീനുകൾ പോളിങിന് മുമ്പ് തന്നെ മാറ്റി സ്ഥാപിച്ചു. പോളിങ് ആരംഭിച്ചശേഷം മൂന്ന് ബൂത്തുകളിൽ മാത്രമാണ് ബാലറ്റ് യൂണിറ്റില്‍ സാങ്കേതിക തകരാർ കണ്ടെത്തിയത്. അത് വളരെ വേഗം പരിഹരിക്കാനും തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്കായി.

വോട്ട് രേഖപ്പെടുത്തി യന്ത്രങ്ങൾ കളക്ഷൻ സെന്‍ററായ പാലാ കാർമൽ പബ്ലിക് സ്കൂളിൽ എത്തിച്ചു. ഒരു മാസത്തോളം നീണ്ടു നിന്ന് പ്രചരണ കോലാഹലങ്ങളും വോട്ടെടുപ്പും കഴിഞ്ഞതോടെ ഇനി മൂന്നു ദിവസം പാലായുടെ ജനവിധിക്കായുളള കാത്തിരിപ്പിലാണ് രാഷ്‌ട്രീയ കേരളം. വെള്ളിയാഴ്ച്ചയാണ് വോട്ടെണ്ണുക.

Last Updated : Sep 23, 2019, 10:16 PM IST

ABOUT THE AUTHOR

...view details