കേരളം

kerala

ETV Bharat / state

യുഡിഎഫ് എടുത്തത് നീതിയില്ലാത്ത തീരുമാനമെന്ന് ജോസ് കെ മാണി - കേരള കോൺഗ്രസ് മാണി വിഭാഗം

ഘടകകക്ഷി എന്നതിനപ്പുറം 38 വർഷം മുന്നണിക്ക് അടിത്തറപാകിയ പ്രസ്ഥാനമാണ് കേരള കോൺഗ്രസ് മാണി വിഭാഗമെന്നും ജോസ് കെ മാണി.

jose k mani  കോട്ടയം  ജോസ് കെ മാണി  കേരള കോൺഗ്രസ് മാണി വിഭാഗം  യുഡിഎഫ്
ഒറ്റയടിക്ക് മുറിച്ച് മാറ്റാതെ മറ്റ് നടപടികൾ സ്വീകരിക്കാമായിരുന്നുവെന്ന് ജോസ് കെ മാണി

By

Published : Jun 30, 2020, 11:54 AM IST

കോട്ടയം:പാർട്ടിയിൽ നിന്ന് പുറത്താക്കിയ നടപടി നീതിയില്ലാത്ത തീരുമാനമാണെന്ന് ജോസ് കെ മാണി. ഘടകകക്ഷി എന്നതിനപ്പുറം 38 വർഷം മുന്നണിക്ക് അടിത്തറപാകിയ പ്രസ്ഥാനമാണ് കേരള കോൺഗ്രസ് മാണി വിഭാഗം . ഒറ്റയടിക്ക് മുറിച്ച് മാറ്റാതെ വേറെ എത്രയോ രീതിയിൽ പ്രശ്നം പരിഹരിക്കാമായിരുന്നുവെന്നും ജോസ് കെ മാണി പറഞ്ഞു.

കൂടുതൽ കരുത്തോടെ മുന്നോട്ട് പോകുമെന്നും അവർക്ക് എടുക്കാവുന്നവയെല്ലാം അവർ എടുത്തോട്ടെയെന്നും ജോസഫിന്‍റെ ഒന്നും പിടിച്ചു പറിക്കാനോ ഏറ്റെടുക്കാനോ പോയിട്ടില്ലെന്നും ജോസ് കെ മാണി പറഞ്ഞു.അവൈലബിൾ സ്റ്റിയറിംഗ് കമ്മിറ്റിക്ക് ശേഷം കൂടുതൽ കാര്യങ്ങൾ പറയാമെന്നും ജോസ് കെ മാണി പറഞ്ഞു.

ABOUT THE AUTHOR

...view details