കോട്ടയം: കേന്ദ്ര തെരെഞ്ഞെടുപ്പ് കമ്മീഷന് മുന്നില്‍ പി.ജെ ജോസഫ് സമര്‍പ്പിച്ച സംസ്ഥാന കമ്മിറ്റി അംഗങ്ങളുടെ ലിസ്റ്റില്‍ പകുതിയിലേറെ വ്യാജന്മാരെന്ന് ജോസ് കെ.മാണിയുടെ ആരോപണം. കേരളാ കോണ്‍ഗ്രസ് എമ്മിനെ കുതന്ത്രങ്ങളിലൂടെ കേരളാ കോണ്‍ഗ്രസ് (ജെ) ആക്കി ഹൈജാക്ക് ചെയ്യാന്‍ നടത്തിയ നീക്കങ്ങള്‍ പരാജയപ്പെട്ടപ്പോള്‍ ഭരണഘടനാ സ്ഥാപനമായ തെരഞ്ഞെടുപ്പ് കമ്മീഷനെപ്പോലും വ്യാജരേഖ ചമച്ച് തെറ്റിദ്ധരിപ്പിക്കാനുള്ള നീക്കമാണ് ജോസഫ് നടത്തുന്നതെന്നും ജോസ് കെ മാണി പക്ഷം ആരോപിച്ചു.
പി.ജെ ജോസഫിന്‍റെ ലിസ്റ്റില്‍ പകുതിയിലേറെ വ്യാജന്മാരെന്ന് ജോസ് കെ.മാണി - pj joseph
സംസ്ഥാന കമ്മിറ്റി ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ള പലരും പാര്‍ട്ടിയില്‍ പ്രാഥമിക അംഗത്വം പോലും ഇല്ലാത്തവരാണന്നും ജോസ് കെ.മാണി പക്ഷം ആരോപിക്കുന്നു.
തൊടുപുഴ, കട്ടപ്പന, ഇടുക്കി കോടതികളില്‍ സംസ്ഥാന റിട്ടേണിങ് ഓഫീസര്‍ ഒപ്പിട്ട് സമര്‍പ്പിച്ച 450 പേരുടെ ലിസ്റ്റിന് വിരുദ്ധമായി തെരെഞ്ഞെടുപ്പ് കമ്മീഷനില്‍ പി.ജെ ജോസഫ് തന്‍റെ വിശ്വസ്‌തരെ കുത്തിനിറച്ചിരിക്കുകയാണ്. ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ള പലരും പാര്‍ട്ടിയില്‍ പ്രാഥമിക അംഗത്വം പോലും ഇല്ലാത്തവരാണന്നും ജോസ് കെ.മാണി പക്ഷം ആരോപിക്കുന്നു. പി.ജെ ജോസഫ് തെരെഞ്ഞെടുപ്പ് കമ്മീഷന് സമര്‍പ്പിക്കുന്ന എല്ലാ രേഖകളുടേയുടേയും പകര്‍പ്പ് ജോസ് കെ മാണിക്കും നല്‍കണമെന്നായിരുന്നു തെരെഞ്ഞെടുപ്പ് കമ്മീഷന്‍റെ നിര്‍ദേശം. എന്നാൽ കമ്മീഷന്‍ നിര്‍ദേശിച്ച സമയപരിധി തീരുന്നതിന്‍റെ അവസാന നിമിഷമാണ് രേഖകളുടെ പകര്‍പ്പ് നല്‍കിയത്.