കോട്ടയം: രാജ്യത്തെ ഏക പട്ടിണിരഹിത ജില്ലയെന്ന നേട്ടം കോട്ടയത്തിന് സ്വന്തം. നീതി ആയോഗ് വെള്ളിയാഴ്ച പുറത്തിറക്കിയ പഠന റിപ്പോര്‍ട്ടിലാണ് കോട്ടയത്തെ തെരഞ്ഞെടുത്തത്. യു.എൻ.ഡി.പിയും ഓക്സ്ഫോർഡ് ആൻഡ് ഹ്യൂമൻ ഡവലപ്മെൻ്റ് ഇനിഷ്യേറ്റീവും സംയുക്തമായാണ് പഠനം നടത്തിയത്.
India`s first hunger free district:രാജ്യത്ത് പട്ടിണി ഏറ്റവും കുറഞ്ഞ സംസ്ഥാനമെന്ന നേട്ടം കേരളം കൈവരിച്ചു. 0.71% ജനങ്ങൾ മാത്രമാണ് ഇവിടെ പട്ടിണി അനുഭവിക്കുന്നത്. ഉത്തർപ്രദേശിലെ ശ്രവസ്‌തിയാണ് രാജ്യത്ത് ഏറ്റവും ദരിദ്ര ജില്ല. ജനങ്ങളിൽ 74.38% പേരും ഇവിടെ ദാരിദ്ര്യം അനുഭവിക്കുന്നു.
ബിഹാറാണ് ദരിദ്ര സംസ്ഥാനം. ജനസംഖ്യയിലെ 51.91% പട്ടിണിയിലാണ്. മൂന്ന് ഘടകങ്ങൾ കണക്കിലെടുത്താണ് സൂചിക തയ്യാറാക്കിയത്. ആരോഗ്യം, വിദ്യാഭ്യാസം, ജീവിത നിലവാരം എന്നിവയാണ് അവ.
ദാരിദ്ര്യ സൂചികയുടെ അടിസ്ഥാനത്തിൽ സംസ്ഥാനങ്ങൾ
- കേരളം: 0.71%
- ഗോവ: 3.76
- സിക്കിം: 3.82
- തമിഴ്‌നാട്: 4.89
- പഞ്ചാബ്: 5.59
- ഹിമാചൽ പ്രദേശ്: 7.62
- മിസോറം: 9.80
- ഹരിയാന: 12.28
- ആന്ധ്രാപ്രദേശ്: 12.31
- കർണാടക: 13.16
- തെലങ്കാന: 13.74
- മഹാരാഷ്ട്ര: 14.85
- ത്രിപുര: 16.65
- ഉത്തരാഖണ്ഡ്: 17.72
- മണിപ്പൂർ: 17.89
- ഗുജറാത്ത്: 18.60
- ബംഗാൾ: 21.43
- അരുണാചൽ പ്രദേശ്: 24.27
- നാഗാലാൻഡ്: 25.23
- ഒഡിഷ: 29.35
- രാജസ്ഥാൻ: 29.46
- ഛത്തീസ്‌ഡഡ്: 29.91
- അസം: 32.67
- മേഘാലയ : 32.67
- മധ്യപ്രദേശ്: 36.65
- ഉത്തർപ്രദേശ്: 37.79
- ജാർഖണ്ഡ്: 42.16
- ബിഹാർ: 51.91