കേരളം

kerala

ETV Bharat / state

കോട്ടയം പൂഞ്ഞാറിൽ വന്‍ ചാരായ വേട്ട - പൂഞ്ഞാര്‍ അടിവാരത്ത് വന്‍ വാറ്റു ചാരായ വേട്ട

കാട്ടില്‍ പാറയ്ക്ക് മുകളിലുള്ള വാറ്റു കേന്ദ്രത്തില്‍ നടത്തിയ പരിശോധനയിലാണ് ചാരായ വാറ്റിന് സൂക്ഷിച്ചിരുന്ന ഉപകരണങ്ങൾ പിടിച്ചെടുതത്

കോട്ടയം  kottayam  പൂഞ്ഞാര്‍  illeagal liquar  പൂഞ്ഞാര്‍ അടിവാരത്ത് വന്‍ വാറ്റു ചാരായ വേട്ട  illeagal-liquar-making
കോട്ടയം പൂഞ്ഞാറിൽ വന്‍ വാറ്റു ചാരായ വേട്ട

By

Published : May 16, 2020, 8:56 PM IST

കോട്ടയം: പൂഞ്ഞാര്‍ അടിവാരത്ത് വന്‍ ചാരായ വേട്ട. ഈരാറ്റുപേട്ട റേഞ്ച് എക്‌സൈസ് ഇന്‍സ്‌പെക്‌ടര്‍ അല്‍ഫോന്‍സ് ജേക്കബിന് ലഭിച്ച രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് എക്‌സൈസ് വാറ്റ് കേന്ദ്രം കണ്ടെത്തിയത്. കാട്ടില്‍ പാറയ്ക്ക് മുകളില്‍ നാളുകളായി നടത്തി വന്നിരുന്ന വാറ്റു കേന്ദ്രത്തില്‍ നടത്തിയ പരിശോധനയിലാണ് ചാരായ വാറ്റിന് തയ്യാറാക്കി സൂക്ഷിച്ച 200 ലിറ്റര്‍ വാഷ്, 100 കിലോഗ്രാം ശര്‍ക്കര, 10 ലിറ്റര്‍ ചാരായം, ഗ്യാസ് സിലിണ്ടര്‍, പോര്‍ട്ടബിള്‍ ഗ്യാസ് സ്റ്റൗ , വാറ്റ് പാത്രങ്ങള്‍ എന്നിവ കണ്ടെടുത്തത്. വളരെ അപകടകരമായ 50മീറ്ററോളം ഉയരത്തിലുള്ള പാറപ്പുറത്തേക്ക് കയറിയാണ് എക്‌സൈസ് സംഘം വാറ്റ് കേന്ദ്രം തകർത്തത്. ശബ്‌ദം കേട്ട് വാറ്റ് നടത്തിക്കൊണ്ടിരുന്നവര്‍ ഓടി രക്ഷപ്പെട്ടു. എക്‌സൈസ് ഇന്‍സ്‌പെക്‌ടറെ കൂടാതെ പ്രിവന്‍റീവ് ഓഫീസര്‍ ബിനീഷ് സുകുമാരന്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ സ്റ്റാന്‍ലി ചാക്കോ, ഉണ്ണിമോന്‍ മൈക്കിള്‍, ജിമ്മി ജോസ്, ഡ്രൈവര്‍ മുരളീധരന്‍ എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു.

കോട്ടയം പൂഞ്ഞാറിൽ വന്‍ വാറ്റു ചാരായ വേട്ട

ABOUT THE AUTHOR

...view details