പാലാ : കനത്ത മഴയെ തുടര്‍ന്ന് പാലാ ഭരണങ്ങാനം കുറുമണ്ണിൽ ഉരുള്‍ പൊട്ടി. ബുധനാഴ്‌ച ഉണ്ടായ ഉരുൾപൊട്ടലില്‍ വീട് തകര്‍ന്നു. വീട്ടില്‍ ആളുകള്‍ ഉണ്ടായിരുന്നെങ്കിലും പരിക്കോ ആളപായമോ ഇല്ല. കുറുമണ്ണ് രണ്ടുമാവിൻ ചായനാനിയിൽ ജോയിയുടെ വീടാണ് തകര്‍ന്നത്. സംഭവം നടക്കുമ്പോള്‍ ആറുപേർ വീട്ടിലുണ്ടായിരുന്നു. ജോയിയേയും കുടുംബത്തെയും ബന്ധുവീടുകളിലേക്ക് മാറ്റി.
കനത്ത മഴ ; ഭരണങ്ങാനത്ത് ഉരുള്‍പൊട്ടലില്‍ വീട് തകര്‍ന്നു - കനത്ത മഴ; ഭരണങ്ങാനത്ത് ഉരുള്‍പൊട്ടലില്‍ വീട് തകര്‍ന്നു
കുറുമണ്ണ് രണ്ടു മാവിൻ ചായനാനിയിൽ ജോയിയുടെ വീടാണ് തകര്‍ന്നത്. ആളപായമില്ല
കനത്ത മഴ; ഭരണങ്ങാനത്ത് ഉരുള്‍പൊട്ടലില്‍ വീട് തകര്‍ന്നു
മാണി സി കാപ്പൻ എംഎൽഎ, ജോസ് കെ മാണി എംപി എന്നിവർ സംഭവസ്ഥലം സന്ദർശിച്ചു. മഴ കനത്തതോടെ കോട്ടയം ജില്ലയുടെ കിഴക്കൻ മേഖല ഉരുള്‍പൊട്ടല്‍ ഭീഷണിയിലാണ്. ജില്ലയിൽ നാലുദിവസത്തേക്ക് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മലയോര മേഖലയിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് ജില്ല കലക്‌ടർ നിർദേശം നൽകി.