കോട്ടയം: വിഷരഹിത മുളക് ഉത്പാദനത്തിലൂടെ ശ്രദ്ധേയമാകുകയാണ് ഗ്രീന്‍ ചില്ലി കൂട്ടായ്മ. പാലാ അരുണാപുരത്ത് തരിശു കിടന്ന 30 സെന്‍റ് സ്ഥലത്താണ് സുഹൃത്തുക്കളും അയല്‍ക്കാരുമായ അഞ്ചു പേര്‍ ചേര്‍ന്ന് പൂര്‍ണമായും ജൈവ കൃഷി രീതിയിലാണ് മുളക് ഉൽപാദനം. കൊമ്പന്‍, വിവിധ ഇനം കാന്താരി, കാപ്‌സികം തുടങ്ങിയ ഇനത്തിലുള്ള മുളക് ചെടികളാണ് കൃഷി ചെയ്യുന്നത്. പാലാ അരുണാപുരത്തുനിന്ന് ഊരാശാല വഴിയിലാണ് ഗ്രോബാഗുകളിലായി പച്ചമുളക് കൃഷി ചെയ്തിരിക്കുന്നത്. 2500 പച്ചമുളക് ചെടികളാണ് ഇവിടെ വളരുന്നത്.
വിഷരഹിത മുളക് ഉത്പാദനത്തിലൂടെ ശ്രദ്ധേയമാകുകയാണ് ഗ്രീന്‍ ചില്ലി കൂട്ടായ്മ - മുളക് കൃഷി
പൂര്‍ണമായും ജൈവ കൃഷി രീതിയിലാണ് മുളക് ഉൽപാദനം. 2500 പച്ചമുളക് ചെടികളാണ് ഇവിടെ വളരുന്നത്.
സുഹൃത്തുക്കളും അയല്‍ക്കാരുമായ സെബി ഇരുപ്പക്കാട്ട്, ജിമ്മി താഴത്തേല്‍, പ്രിന്‍സ് കിഴക്കേക്കര, ജോസഫ് ജോര്‍ജ്ജ് തൊട്ടിയില്‍, മാത്യു ജോസഫ് ഇടയേട്ടു പറമ്പില്‍ എന്നിവരാണ് ഈ ഉദ്യമത്തിനു പിന്നില്‍. ആന്ധ്രയില്‍ നിന്നെത്തിച്ച 'തേജ' ഇനത്തില്‍പ്പെട്ട പച്ചമുളകാണ് ഇവിടെ കൃഷി ചെയ്യുന്നത്. വളപ്രയോഗവും കളപറിക്കലും വിളവെടുപ്പും പുതിയ ഗ്രോബാഗ് നിറയ്ക്കലുമെല്ലാം ഈ അഞ്ചുപേരും ഒരുമിച്ചുതന്നെ. അതുകൊണ്ടുതന്നെ പുറമേനിന്ന് തൊഴിലാളികളെ വിളിക്കേണ്ടി വന്നിട്ടില്ല. ഏഴ് ദിവസം കൂടുമ്പോഴാണ് വിളവെടുപ്പ്. ഒരു ചെടിയില്‍നിന്ന് ശരാശരി 150 ഗ്രാം മുളക് ലഭിക്കുന്നുണ്ട്. പച്ചമുളക് പഴുത്തശേഷം ഉണങ്ങിയെടുത്താല്‍ വറ്റല്‍ മുളകായി ഉപയോഗിക്കുന്നു. കുറച്ചു മുളകുചെടികള്‍ വീടുകളില്‍ വളര്‍ത്തിയാല്‍ വീട്ടിലേക്കാവശ്യമായ പച്ചമുളകും മുളകുപൊടിയും ലഭ്യമാക്കാം എന്ന സന്ദേശം എല്ലാവരിലുമെത്തിക്കാനാണ് ഈ സുഹൃത്തുക്കളുടെ ശ്രമം.