കേരളം

kerala

ETV Bharat / state

വീട്ടില്‍ അതിക്രമിച്ച് കയറി യുവതിയോട് അപമര്യദയായി പെരുമാറി; കുപ്രസിദ്ധ ഗുണ്ട പിടിയില്‍

കൊലപാതകവും വധശ്രമവുമുൾപ്പടെ വിവിധ കേസുകളിൽ പ്രതിയാണ് ഇയാളെന്ന് പൊലീസ് പറയുന്നു.

goonda arrested in kottayam Melukavu  കോട്ടയം മേലുകാവ് കുപ്രസിദ്ധ ഗുണ്ട അറസ്റ്റിൽ  യുവതിയോട് അപമര്യദയായി പെരുമാറിയ ഗുണ്ട പിടിയില്‍  Goonda arrested for molesting woman Mayapuri  കുപ്രസിദ്ധ ഗുണ്ട സാജന്‍ പാറശേരില്‍ പിടിയില്‍
വീട്ടില്‍ അതിക്രമിച്ച് കയറി യുവതിയോട് അപമര്യദയായി പെരുമാറി; കുപ്രസിദ്ധ ഗുണ്ട പിടിയില്‍

By

Published : May 14, 2022, 9:22 PM IST

കോട്ടയം:യുവതിയുടെ വീട്ടില്‍ അതിക്രമിച്ച് കയറി മര്യാദ ലംഘനം നടത്തിയ കുപ്രസിദ്ധ ഗുണ്ട പിടിയില്‍. മേലുകാവ് മായാപുരി സ്വദേശിയായ യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ഇരുമാപ്ര ഭാഗത്ത് താമസിച്ച് വരുന്ന സാജന്‍ പാറശേരില്‍ എന്നയാളെയാണ് അറസ്റ്റ് ചെയ്‌തത്.

കാഞ്ഞിരപ്പള്ളി മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേയ്ക്ക് റിമാൻഡ് ചെയ്‌തു. മേലുകാവ് പൊലീസ് ഇന്‍സ്‌പെക്‌ടർ എസ്എച്ച്ഒ സജീവ്‌ ചെറിയാന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.

കാഞ്ഞിരപ്പള്ളിയില്‍ ഡോക്‌ടറുടെ വീട്ടില്‍ അര്‍ധരാത്രിയില്‍ അതിക്രമിച്ച് കയറി ഡോക്‌ടറേയും കുടുംബത്തെയും കെട്ടിയിട്ട് കവര്‍ച്ച നടത്തിയ കേസിലും, കട്ടപ്പനയില്‍ എഎസ്ഐയെ കുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലും, കോതമംഗലം സ്റ്റേഷന്‍ പരിധിയില്‍ ഉണ്ടായ കൊലപാതക കേസിലും, മുട്ടം പൊലീസ് സ്റ്റേഷനിലെ ഒരു വധശ്രമ കേസിലും ഉള്‍പ്പെടെ നിരവധി കേസുകളിലെ പ്രതിയാണ് ഇയാളെന്ന് പൊലീസ് പറയുന്നു.

എസ്‌ഐ നാസര്‍ പി.ജെ, എഎസ്ഐമാരായ പി.എന്‍. മനോജ്‌, അഷറഫ് എസ്, സിപിഒമാരായ ഷിഹാബ്, നിസാം, രഞ്ജിത് വിജയന്‍ എന്നിവര്‍ അന്വേഷണസംഘത്തില്‍ ഉണ്ടായിരുന്നു.

For All Latest Updates

TAGGED:

ABOUT THE AUTHOR

...view details