കോട്ടയം : ഫ്രാങ്കോ മുളയ്ക്കൽ പ്രതിയായ ബലാത്സംഗ കേസിൽ കർദിനാൾ മാർ ജോർജ് ആലഞ്ചേരിയെ കോടതി വിസ്‌തരിച്ചു. കോട്ടയം അഡീഷണൽ സെഷൻസ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. പീഡനവിവരം ഇരയായ കന്യാസ്ത്രീ കർദിനാളിനെ അറിയിച്ചുവെന്നാണ് മൊഴി.
ബിഷപ്പ് ഫ്രാങ്കോ പ്രതിയായ ബലാത്സംഗ കേസില്‍ മാര്‍ ആലഞ്ചേരി കോടതിയില്‍ ഹാജരായി - കോട്ടയം വാര്‍ത്ത
പീഡനവിവരം ഇരയായ കന്യാസ്ത്രീ കർദിനാളിനെ അറിയിച്ചുവെന്ന മൊഴിയുടെ അടിസ്ഥാനത്തിലാണ് മാര്‍ ആലഞ്ചേരിയെ കോടതി വിളിപ്പിച്ചത്.
ബിഷപ്പ് ഫ്രോങ്കോ പ്രതിയായ ബലാത്സംഗ കേസില്‍ മാര്‍ ആലഞ്ചേരി കോടതിയില്‍ ഹാജരായി
ഇരയുടെ സ്വകാര്യത മാനിച്ച് രഹസ്യ വിചാരണയാണ് നടത്തിയത്. വിചാരണ വിവരങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിന് മാധ്യമങ്ങൾക്ക് നിയന്ത്രണമുണ്ട്. സഭയിലെ ബിഷപ്പുമാരും വൈദികരും കന്യാസ്ത്രീകളും ഉൾപ്പടെ നിരവധി പേർ സാക്ഷി പട്ടികയിലുണ്ട്. കുറവിലങ്ങാട് മഠത്തിൽ വച്ച് ഫ്രാങ്കോ മുളയ്ക്കൽ 13 തവണ പീഡിപ്പിച്ചുവെന്നാണ് കേസ്.
Last Updated : Oct 1, 2021, 3:45 PM IST