കോട്ടയം: സാമ്പത്തിക സംവരണം ശരിവച്ച സുപ്രീംകോടതി വിധി സ്വാഗതാർഹമെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ. ജാതിയുടെ പേരിലുള്ള സംവരണം അശാസ്‌ത്രീയമാണ്. സാമ്പത്തിക അടിസ്ഥാനത്തിലാണ് സംവരണം വേണ്ടത്. ജാതി സംവരണത്തിൽ നേട്ടം കിട്ടിയിരുന്നത് പിന്നോക്ക വിഭാഗത്തിലെ സാമ്പത്തികമായി ഉയർന്നവർക്കാണ്.
'ജാതിയുടെ പേരിലുള്ള സംവരണം അശാസ്‌ത്രീയം' ; സുപ്രീംകോടതി വിധി സ്വാഗതാർഹമെന്ന് ജി സുകുമാരൻ നായർ
ജാതി സംവരണത്തിൽ നേട്ടം കിട്ടിയിരുന്നത് പിന്നാക്ക വിഭാഗത്തിലെ സാമ്പത്തികമായി ഉയർന്നവർക്കാണെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ
'ജാതിയുടെ പേരിലുള്ള സംവരണം അശാസ്‌ത്രീയം': സുപ്രീംകോടതി വിധി സ്വാഗതാർഹമെന്ന് ജി സുകുമാരൻ നായർ
തങ്ങളെ സംവരണ വിരുദ്ധരായി ചിത്രീകരിച്ചുവെന്നും അദ്ദേഹം ആരോപിച്ചു. സാമ്പത്തിക സംവരണം എല്ലാ വിഭാഗക്കാർക്കും പ്രയോജനകരമാണ്. അതേസമയം വെള്ളാപ്പള്ളിയുടെയും സുകുമാരൻ നായരുടെയും മക്കൾക്ക് സംവരണം വേണ്ടെന്നും, പക്ഷേ സമുദായത്തിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് വേണമെന്നും സുകുമാരൻ നായർ മാധ്യമങ്ങളോട് പറഞ്ഞു.
Last Updated : Nov 7, 2022, 3:45 PM IST