കേരളം

kerala

ETV Bharat / state

പുതിയ കവിതാസമാഹാരങ്ങളുമായി മന്ത്രി ജി.സുധാകരന്‍ - ഡോ.സാബു ചെറിയാന്‍

സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്‌ണന്‍, എഴുത്തുകാരായ പായിപ്ര രാധാകൃഷ്‌ണന്‍, ഡോ.സാബു ചെറിയാന്‍ തുടങ്ങിയവര്‍ പുസ്‌തക പ്രകാശനത്തില്‍ പങ്കെടുത്തു.

കവിതാസമാഹാരങ്ങൾ  g sudhakaran book release  ഉന്നതങ്ങളിലെ പൊള്ള മനുഷ്യൻ  അറേബ്യൻ പണിക്കാർ
പുതിയ കവിതാസമാഹരങ്ങളുമായി മന്ത്രി ജി.സുധാകരന്‍

By

Published : Dec 3, 2019, 1:17 PM IST

കോട്ടയം:പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരന്‍റെ രണ്ട് കവിതാ സമാഹരങ്ങൾ പ്രകാശനം ചെയ്‌തു. ഉന്നതങ്ങളിലെ പൊള്ള മനുഷ്യൻ, അറേബ്യൻ പണിക്കാർ എന്നീ കവിതാസമാഹാരങ്ങളാണ് ചലച്ചിത്ര സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്‌ണന്‍, എഴുത്തുകാരായ പായിപ്ര രാധാകൃഷ്‌ണന്‍, ഡോ.സാബു ചെറിയാന്‍ എന്നിവരുടെ സാന്നിധ്യത്തില്‍ പ്രകാശനം ചെയ്‌തത്. എസ്‌പിസിഎസ് ഭരണസമിതി അംഗം ബി.ശശികുമാർ അധ്യക്ഷത വഹിച്ച യോഗത്തിൽ, രാഷ്‌ട്രീയ-സാമൂഹിക രംഗത്തെ പ്രമുഖർ പങ്കെടുത്തു. പുസ്‌തക പ്രകാശനത്തോടനുബന്ധിച്ച് പുസ്‌തക മേളയും ഒരുക്കിയിരുന്നു.

ABOUT THE AUTHOR

...view details