കോട്ടയം: നാല് മാസം മാത്രം പ്രായമുള്ള കുട്ടിയെ കൊലപ്പെടുത്തിയ സംഭവത്തിൽ അമ്മയെ പൊലീസ് അറസ്റ്റ് ചെയ്തു. കൂവപ്പള്ളി കളപ്പുരയ്ക്കൽ റിജോയുടെ ഭാര്യ സൂസനെയാണ് (24) അറസ്റ്റ് ചെയ്തത്. കോട്ടയം സ്പെഷ്യൽ ജയിലിൽ റിമാൻഡിലാണ് സൂസൻ.
കുഞ്ഞിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; അമ്മ അറസ്റ്റില്‍ - four months old baby found dead
കഴിഞ്ഞ ശനിയാഴ്‌ചയാണ് കൂവപ്പള്ളി കളപ്പുരയ്ക്കൽ റിജോ കെ.ബാബു- സൂസൻ ദമ്പതിമാരുടെ മകൻ ഇഹാനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
മെഡിക്കൽ കോളജ് ആശുപത്രിയിൽ മാനസിക രോഗ വിഭാഗത്തിൽ ചികിത്സയിലായിരുന്ന യുവതിയെ ആശുപത്രിയിൽനിന്ന് ഡിസ്‌ചാർജ് ചെയ്‌ത ശേഷമാണ് അറസ്റ്റ് ചെയ്‌തത്. കുട്ടിയെ കൊലപ്പെടുത്തിയതാണെന്ന് യുവതി മൊഴി നൽകിയതോടെ പൊലീസ് കൊലപാതക കുറ്റത്തിന് കേസെടുത്തിരുന്നു. യുവതിയുടെ ഭർത്താവ്, ഭർത്താവിന്‍റെ പിതാവ്, ചികിത്സിച്ച ഡോക്‌ടർ എന്നിവരുടെ മൊഴിയും രേഖപ്പെടുത്തിയിരുന്നു.
കഴിഞ്ഞ ശനിയാഴ്‌ചയാണ് കൂവപ്പള്ളി കളപ്പുരയ്ക്കൽ റിജോ കെ.ബാബു-സൂസൻ ദമ്പതിമാരുടെ മകൻ ഇഹാനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കുട്ടിയും മാനസികാസ്വാസ്ഥ്യത്തിന് ചികിത്സ തേടുന്ന അമ്മയും വീട്ടിൽ തനിച്ചുള്ളപ്പോഴായിരുന്നു സംഭവം. അമ്മ തന്നെയാണ് കുട്ടിയുടെ പിതാവ് റിജോയെ കുട്ടി അനക്കമില്ലാതെ കിടക്കുകയാണെന്ന് വിളിച്ച് അറിയിച്ചത്.
Also Read: യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകമെന്ന് പൊലീസ്