കോട്ടയം:കുട്ടികളെ മദ്യപിക്കാൻ പ്രേരിപ്പിച്ച കുറ്റത്തിന് പിതാവ് അറസ്റ്റിൽ. വടവാതൂർ തേവർക്കുന്ന് സ്വദേശി അരുൺ കുമാറാണ് (36) മണർകാട് പൊലീസിന്‍റെ പിടിയിലായത്. വീട്ടില്‍ ഇരുന്ന് മദ്യം കഴിക്കുന്ന സമയത്ത് കുട്ടികളെ നിർബന്ധിച്ച് മദ്യപിക്കാൻ പ്രേരിപ്പിച്ചുവെന്ന ഭാര്യയുടെ പരാതിയിലാണ് ഇയാള്‍ക്കെതിരായ നടപടി.
ബലപ്രയോഗത്തിലൂടെ കുട്ടികൾക്ക് മദ്യം കൊടുക്കും; പിതാവ് അറസ്റ്റില്‍ - കോട്ടയം ഇന്നത്തെ വാര്‍ത്ത
കുട്ടികളെ നിര്‍ബന്ധിപ്പിച്ച് മദ്യപിപ്പിക്കാന്‍ പ്രേരിപ്പിച്ചതിന് കോട്ടയം വടവാതൂർ സ്വദേശി അരുൺകുമാറാണ് പിടിയിലായത്. പ്രതിയുടെ ഭാര്യ നല്‍കിയ പരാതിയിലാണ് അറസ്റ്റ്
മദ്യപിച്ച് വീട്ടിൽ വന്ന് വഴക്കുണ്ടാക്കുകയും മദ്യപിക്കാൻ ഷാപ്പില്‍ പോകുമ്പോള്‍ കുട്ടികളെ ബലമായി കൂട്ടിക്കൊണ്ടുപോവുകയും ചെയ്യാറുണ്ടെന്നും പരാതിയില്‍ പറയുന്നു. കുട്ടികളെ നിർബന്ധിച്ച് മദ്യപിക്കാൻ പ്രേരിപ്പിക്കുന്നത് ചോദ്യം ചെയ്‌ത ഇയാളുടെ അമ്മയെ കാപ്പിവടി കൊണ്ട് അടിച്ച് പരിക്കേല്‍പ്പിക്കുകയും ചെയ്‌തു. തുടര്‍ന്നാണ്, ഭാര്യ മണർകാട് പൊലീസില്‍ പരാതിപ്പെട്ടത്.
മണർകാട് സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്പെക്‌ടർ അനിൽ ജോർജ്, എസ്.ഐ ഷമീർഖാൻ പി.എ, സി.പി.ഒമാരായ ഹരികുമാർ, സുബിൻ പി.എസ് എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റുചെയ്‌തത്. അരുണ്‍ കുമാറിനെ കോടതിയിൽ ഹാജരാക്കി.