കോട്ടയം: എൻസിപിയുടെ മന്ത്രി സ്ഥാനത്തെ സംബന്ധിച്ച് പാർട്ടിയില്‍ ഭിന്നതയില്ലെന്ന് മാണി സി കാപ്പൻ എംഎല്‍എ. മന്ത്രിസ്ഥാനം സംബന്ധിച്ച അന്തിമ തീരുമാനം കേന്ദ്രനേതൃത്വത്തിന്‍റെതായിരിക്കുമെന്നും തീരുമാനം എന്ത് തന്നെയായാലും അത് അംഗീകരിക്കുമെന്നും മാണി സി. കാപ്പന്‍ കോട്ടയത്ത് പറഞ്ഞു.
മന്ത്രിസ്ഥാനം; അന്തിമ തീരുമാനം കേന്ദ്രനേതൃത്വമെന്ന് മാണി സി കാപ്പൻ - കോട്ടയം
നിലവിലെ മന്ത്രിയായ എ.കെ. ശശീന്ദ്രനെ എന്‍സിപി സംസ്ഥാന അധ്യക്ഷനാക്കി മാണി സി. കാപ്പനെ മന്ത്രിയാക്കണമെന്നാണ് പാര്‍ട്ടിയിലെ ഒരു വിഭാഗത്തിന്‍റെ അഭിപ്രായം.
നിലവിലെ മന്ത്രിയായ എ.കെ. ശശീന്ദ്രനെ എന്‍സിപി സംസ്ഥാന അധ്യക്ഷനാക്കുകയും മാണി സി. കാപ്പനെ മന്ത്രിയാക്കണമെന്നുമാണ് പാര്‍ട്ടിയിലെ ഒരു വിഭാഗത്തിന്‍റെ അഭിപ്രായം. മന്ത്രി സ്ഥാനം സംബന്ധിച്ച് സംസ്ഥാന ഘടകത്തില്‍ രണ്ട് അഭിപ്രായം ഉയര്‍ന്നതോടെ കേന്ദ്ര നേതൃത്വത്തിന്‍റെ നിലപാട് നിര്‍ണായകമാകും. മാണി സി. കാപ്പന്‍ ശരത് പവാറിനെ നേരിട്ട് കണ്ടതിന് പിന്നാലെ കഴിഞ്ഞ ദിവസം എ.കെ. ശശീന്ദ്രനും ശരത് പവാറുമായി കൂടിക്കാഴ്‌ച നടത്തിയിരുന്നു.
നിലവിൽ ടി.പി പീതാംബരൻ മാസ്റ്ററാണ് പാര്‍ട്ടിയുടെ താൽകാലിക അധ്യക്ഷന്‍. കുട്ടനാട് ഉപതെരഞ്ഞെടുപ്പിന് മുമ്പ് സംസ്ഥാന നേതൃത്വത്തിലെ പ്രശ്‌നങ്ങൾ പരിഹരിക്കാനാണ് കേന്ദ്ര നേതൃത്വത്തിന്‍റെ ശ്രമം. പ്രഫുൽ പട്ടേൽ ഇരുവിഭാഗം നേതാക്കളുമായും കൂടിക്കാഴ്‌ച നടത്തും. യോഗത്തിൽ സംസ്ഥാന അധ്യക്ഷ സ്ഥാനം സംബന്ധിച്ച് തീരുമാനമുണ്ടാകുമെന്നാണ് സൂചന.