കോട്ടയം:ഏറ്റുമാനൂരിൽ കുടുംബ തർക്കത്തെ തുടർന്നുണ്ടായ സംഘർഷത്തിനിടെ വീണ് പരിക്കേറ്റ പിതാവ് മരിച്ചു. മാടപ്പാട് കുമ്പളത്തറ സ്വദേശിമ മാധവനാണ് (87) മരിച്ചത്. സംഭവത്തിൽ മകനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
കോട്ടയത്ത് മകന്റെ മർദനമേറ്റ് വയോധികൻ മരിച്ചു
മാടപ്പാട് കുമ്പളത്തറ സ്വദേശിമ മാധവൻ(87) ആണ് മരിച്ചത്
കോട്ടയത്ത് മകന്റെ മർദനമേറ്റ് വയോധികൻ മരിച്ചു
കഴിഞ്ഞ ദിവസമുണ്ടായ തർക്കത്തെ തുടർന്ന് മാധവൻ മരുമകളെ മർദിച്ചിരുന്നതായി പൊലീസ് പറയുന്നു. ഇതേ തുടർന്ന് മാധവനും മകൻ ഗിരീഷും തമ്മിൽ തർക്കമുണ്ടായി. സംഘർഷത്തിനിടെ ഗിരിഷ് മാധവനെ മർദിക്കുകയും, പിടിച്ച് തള്ളുകയുമായിരുന്നു.
പരിക്കേറ്റ മാധവനെ കാരിത്താസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ബിഎസ്എഫിൽ നിന്ന് റിട്ടയർ ചെയ്ത ശേഷം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാരനായി ജോലി നോക്കുകയാണ് പിടിയിലായ ഗിരിഷ് കുമാർ.