കുടുംബ വഴക്ക്; കോട്ടയത്ത് ഭർത്താവ് ഭാര്യയെ തലക്കടിച്ച് കൊലപ്പെടുത്തി - kottaym murder case
കൊലപാതകത്തിന് ശേഷം ഭർത്താവ് ടോമി സഹോദരനെ വിളിച്ച് പറഞ്ഞതോടെയാണ് വിവരം പുറംലോകമറിയുന്നത്.
കുടുംബ വഴക്ക്; കോട്ടയത്ത് ഭർത്താവ് ഭാര്യയെ തലക്കടിച്ച് കൊലപ്പെടുത്തി
കോട്ടയം: ജില്ലയിൽ തെള്ളകത്ത് കുടുംബ വഴക്കിനെ തുടർന്ന് ഭർത്താവ് ഭാര്യയെ തലക്കടിച്ച് കൊലപ്പെടുത്തി. കാരിത്താസ് നെടുമലക്കുന്നേൽ മേരിയാണ് കൊല്ലപ്പെട്ടത്. കൊലപാതകത്തിന് ശേഷം ഭർത്താവ് ടോമി സഹോദരനെ വിളിച്ച് വിവരം അറിയിച്ചതോടെയാണ് സംഭവം പുറം ലോകമറിയുന്നത്. ഏറ്റുമാനൂർ പൊലീസ് സ്ഥലത്തെത്തി ടോമിയെ കസ്റ്റഡിയിലെടുത്തു.