കേരളം

kerala

ETV Bharat / state

പ്രവിത്താനത്ത് പര്യടനവുമായി മാണി സി കാപ്പൻ - pala by election news

കഴിഞ്ഞ അരനൂറ്റാണ്ടിലധികമായി ഒരു രാഷ്ട്രീയ പാര്‍ട്ടിക്ക് മാത്രം വിജയം സമ്മാനിച്ചിട്ടുള്ള പാലായില്‍ അടുത്ത ഒന്നര വര്‍ഷം തനിക്ക് അവസരം നല്‍കണമെന്ന് മാണി സി കാപ്പന്‍ അഭ്യർഥിച്ചു.

മാണി സി കാപ്പൻ

By

Published : Sep 15, 2019, 8:00 PM IST

Updated : Sep 15, 2019, 8:26 PM IST

കോട്ടയം: പാലായിലെ എല്‍ഡിഎഫ് സ്ഥാനാർഥി മാണി സി കാപ്പന്‍റെ രണ്ടാം ദിന പര്യടനം ആരംഭിച്ചു. പ്രവിത്താനത്ത് ജയിംസ് മാത്യു എംഎൽഎയാണ് പ്രചരണ പരിപാടിയ്ക്ക് തുടക്കമിട്ടത്. മുൻ ചെങ്ങന്നൂർ എംഎൽഎ ശോഭനാ ജോർജും പ്രചാരണ പരിപാടിയില്‍ പങ്കെടുത്തു.

പ്രവിത്താനത്ത് പര്യടനവുമായി മാണി സി കാപ്പൻ

ജനങ്ങൾ വൻ ഭൂരിപക്ഷത്തിനാണ് സജി ചെറിയാനെ വിജയിപ്പിച്ചതെന്ന് ശോഭനാ ജോര്‍ജ്ജ് പറഞ്ഞു. അത് കൊണ്ട് തന്നെ സമാനതകളില്ലാത്ത വികസനമാണ് ചെങ്ങന്നൂരിൽ ഇപ്പോൾ നടന്നു കൊണ്ടിരിക്കന്നത്. അത് പോലെ പാലായിലും മാണി സി കാപ്പനെ വിജയിപ്പിക്കണമെന്നും ശോഭന ജോർജ് പറഞ്ഞു.

കഴിഞ്ഞ അരനൂറ്റാണ്ടിലധികമായി ഒരു രാഷ്ട്രീയ പാര്‍ട്ടിക്ക് മാത്രം വിജയം സമ്മാനിച്ചിട്ടുള്ള പാലായില്‍ അടുത്ത ഒന്നര വര്‍ഷം തനിക്ക് അവസരം നല്‍കണമെന്ന് മാണി സി കാപ്പന്‍ അഭ്യർഥിച്ചു. മണ്ഡലത്തിലെ വികസന പിന്നോക്കാവസ്ഥയും പാരിസ്ഥിക വിഷയങ്ങളും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇന്നത്തെ പര്യടനം കൊല്ലപ്പള്ളിയിൽ സമാപിച്ചു.

Last Updated : Sep 15, 2019, 8:26 PM IST

ABOUT THE AUTHOR

...view details