കേരളം

kerala

ETV Bharat / state

വിവാഹ വാഗ്‌ദാനം നല്‍കി പീഡനം; പതിനെട്ടുകാരന്‍ പോക്‌സോ കേസില്‍ അറസ്റ്റില്‍ - കടുത്തുരുത്തി പൊലീസ്

സാമൂഹ്യ മാധ്യമം വഴി പരിചയപ്പെട്ട പെണ്‍കുട്ടിയെ യുവാവ് വിവാഹ വാഗ്‌ദാനം നല്‍കി പല തവണ പീഡിപ്പിച്ചിരുന്നു. കഴിഞ്ഞ ദിവസം കടുത്തുരുത്തിയിലെ ദേവാലയത്തിന് സമീപം ശുചിമുറിയുടെ ഭാഗത്ത് ഇരുവരെയും സംശയാസ്‌പദമായ സാഹചര്യത്തില്‍ കണ്ടെതിനെ തുടര്‍ന്ന് പൊലീസ് ചോദിച്ചപ്പോഴാണ് പെണ്‍കുട്ടി വിവരം പറഞ്ഞത്

POCSO case  Eighteen year old arrested in POCSO case  POCSO  Kottyam POCSO case  വിവാഹ വാഗ്‌ദാനം നല്‍കി പീഡനം  പോക്‌സോ  സാമൂഹ്യ മാധ്യമം  വിവാഹ വാഗ്‌ദാനം  കടുത്തുരുത്തി പൊലീസ്  കോട്ടയം
വിവാഹ വാഗ്‌ദാനം നല്‍കി പീഡനം; പതിനെട്ടുകാരന്‍ പോക്‌സോ കേസില്‍ അറസ്റ്റില്‍

By

Published : Oct 24, 2022, 11:21 AM IST

കോട്ടയം: ദേവാലയത്തിലെ ശുചി മുറിയിൽ വച്ച് പ്രായപൂര്‍ത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിക്കാന്‍ ശ്രമിച്ച പതിനെട്ടുകാരനെ പൊലീസ് അറസ്റ്റ് ചെയ്‌തു. വെള്ളൂര്‍ വടകര ഭാഗത്ത് പുത്തന്‍പുരയില്‍ വീട്ടില്‍ അന്‍സില്‍ ആണ് അറസ്റ്റിലായത്. സാമൂഹ്യ മാധ്യമം വഴിയാണ് അന്‍സില്‍ പെണ്‍കുട്ടിയെ പരിചയപ്പെട്ടത്.

തുടര്‍ന്ന് വിവാഹ വാഗ്‌ദാനം നല്‍കി പല തവണ ലൈംഗികമായി പീഡിപ്പിച്ചു. കഴിഞ്ഞ ദിവസം സംശയാസ്‌പദമായ സാഹചര്യത്തില്‍ ഇരുവരെയും കടുത്തുരുത്തിയിലെ ദേവാലയത്തിന് സമീപം ശുചിമുറിയുടെ ഭാഗത്ത് കണ്ടതിനെ തുടർന്ന് പൊലീസ് വിവരം തിരക്കിയപ്പോഴാണ് പെണ്‍കുട്ടി കാര്യങ്ങള്‍ പറഞ്ഞത്.

തുടര്‍ന്ന് കടുത്തുരുത്തി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്‌ത് അന്‍സിലിനെ അറസ്റ്റു ചെയ്യുകയായിരുന്നു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്‌തു.

ABOUT THE AUTHOR

...view details