കോട്ടയം : ട്രെയിനിൽ കടത്തിയ എട്ടരക്കിലോ കഞ്ചാവുമായി കോട്ടയത്ത് മൂന്ന് പേർ അറസ്റ്റിൽ. രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ എസ്‌പിയുടെ നേതൃത്വത്തിലുള്ള ലഹരി വിരുദ്ധ സ്ക്വാഡ് ആണ് ലക്ഷങ്ങൾ വിലവരുന്ന കഞ്ചാവ് പിടിച്ചത്.
വ്യാഴാഴ്‌ച രാവിലെ ഒമ്പത് മണിയോടെ കോട്ടയം റെയിൽവേ സ്റ്റേഷനിൽ എത്തിയ ചെന്നൈ മെയിലിൽ ട്രാവൽ ബാഗുകളിൽ ഒളിപ്പിച്ച നിലയിലാണ് കഞ്ചാവ് കൊണ്ടുവന്നത്.
കോട്ടയത്ത് ട്രെയിനിൽ കൊണ്ടുവന്ന എട്ടരക്കിലോ കഞ്ചാവ് പിടികൂടി; മൂന്ന് പേർ അറസ്റ്റിൽ Also Read: ഇടുക്കി ചിന്നക്കനാലിൽ വീണ്ടും ലക്ഷങ്ങളുടെ മരം കൊള്ള
സംഭവവുമായി ബന്ധപ്പെട്ട് കാരാപ്പുഴ സ്വദേശി ബാദുഷ(24), തിരുവാർപ്പ് സ്വദേശി ജെറിൻ(22), പത്തനംതിട്ട സ്വദേശി അഭിഷേക്(23) എന്നിവർ പിടിയിലായി.
ആന്ധ്രാപ്രദേശിൽ നിന്നാണ് കഞ്ചാവ് കൊണ്ടുവന്നതെന്നാണ് യുവാക്കളെ ചോദ്യം ചെയ്‌തപ്പോൾ ലഭിച്ച വിവരം. ആർക്കുവേണ്ടിയാണ് കഞ്ചാവ് എത്തിച്ചതെന്ന് വിശദമായ ചോദ്യം ചെയ്യലിലേ വ്യക്തമാകൂ.
ഒന്നാം പ്രതിയായ ബാദുഷയുടെ പേരിൽ കോട്ടയത്തെ വിവിധ സ്റ്റേഷനുകളിൽ നിരവധി കേസുകളുണ്ട്. മറ്റ് പ്രതികളും പത്ത് വർഷമായി നിരവധി അക്രമ സംഭവങ്ങളിൽ പങ്കാളികളായിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. നടപടികൾ പൂർത്തിയാക്കി പ്രതികളെ വൈകിട്ടോടെ കോടതിയിൽ ഹാജരാക്കും.