കേരളം

kerala

ETV Bharat / state

സാമ്പത്തിക പ്രതിസന്ധികൾക്കിടയിലും മന്ത്രിമാരുടെ ധൂർത്ത് - മന്ത്രി

മുഖ്യമന്ത്രി പിണറായി വിജയൻ 26 ലക്ഷം രൂപ ചിലവിട്ടപ്പോൾ മറ്റ് മന്ത്രിമാര്‍ ഒന്നു മുതൽ ആറു ലക്ഷം രൂപ വരെയാണ് സർക്കാർ ഖജനാവിൽ നിന്നും ചിലവഴിച്ചത്.

മന്ത്രിമാരുടെ ധൂർത്ത്

By

Published : Jun 12, 2019, 10:57 PM IST

കോട്ടയം: സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോഴും അഥിതി സൽക്കാരത്തിൽ മുൻപന്തിയിൽ തന്നെയാണ് പിണറായി സർക്കാർ. ഈ സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയതിന് ശേഷം അതിഥി സല്‍ക്കാരത്തിന് ചിലവാക്കിയത് ലക്ഷങ്ങളാണ്. മുഖ്യമന്ത്രി പിണറായി വിജയൻ 26 ലക്ഷം രൂപ ചിലവിട്ടപ്പോൾ ഒന്നു മുതൽ ആറു ലക്ഷം രൂപ വരെയാണ് സർക്കാർ ഖജനാവിൽ നിന്നും മറ്റ് മന്ത്രിമാര്‍ ചിലവിട്ടത്.

അഥിതി സൽക്കാരത്തിന് മന്ത്രിമാർ ചെലവഴിച്ച കണക്കുകൾ

സർക്കാർ കണക്കുകൾ പ്രകാരം മുഖ്യമന്ത്രി പിണറായി വിജയനാണ് അഥിതി സൽക്കാരത്തിന് വേണ്ടി ഏറ്റവും കൂടുതൽ തുക ചിലവഴിച്ചത്. 26,56,083 രൂപയാണ് മുഖ്യമന്ത്രി ചെലവാക്കിയത്. മന്ത്രിമാരിൽ അതിഥി സല്‍ക്കാരത്തിനായി ഏറ്റവും കൂടുതൽ തുക ചിലവഴിച്ചത് കൃഷി മന്ത്രി വി എസ് സുനിൽ കുമാറാണ്. 6,90,568 രൂപ. പൊതുപരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരാനാണ് അതിഥി സൽക്കാരത്തിലെ ചിലവ് കുറഞ്ഞ മന്ത്രി 37,767 രൂപയാണ് ഈ കാലയളവിലെ അദ്ദേഹത്തിന്‍റെ സൽക്കാര ചിലവ്. ധനമന്ത്രി തോമസ് ഐസക്കും അഥിതി സൽക്കാരത്തിൽ ഒട്ടും പിന്നിലല്ല. 5,88,951 രൂപയാണ് ഈ കാലയളവിൽ ഇദ്ദേഹത്തിന്‍റെ അഥിതി സൽക്കാര ചിലവ്. ആരോഗ്യവകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചർ 5, 82,266 രൂപയും സൽക്കാരത്തിനായി ചിലവാക്കി. റവന്യുമന്ത്രി ഇ ചന്ദ്രശേഖരൻ 5,7,681രൂപയും മന്ത്രി എ കെ ബാലൻ 5,05,661രൂപയും ഖജനാവിൽ നിന്നും ചിലവാക്കി. ചുരുങ്ങിയ കാലം മാത്രം മന്ത്രി ആയ തോമസ് ചാണ്ടിയും ഒരു ലക്ഷം രൂപ അതിഥികൾക്കായി വിനിയോഗിച്ചു.

സാമ്പത്തിക പ്രതിസന്ധി സംസ്ഥാനത്ത് അതിരൂക്ഷമെന്ന് മുഖ്യമന്ത്രിയും മന്ത്രിമാരും പറയുമ്പോഴാണ് മന്ത്രിമാരുടെ അഥിതി സൽക്കാരത്തിനായുള്ള ധൂർത്ത്. ചിലവ് ചുരുക്കിയുള്ള നടപടികൾ വേണമെന്നാണ് കർശന നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. എന്നാൽ ഇതിനിടയിലാണ് മുഖ്യമന്ത്രിയും മന്തിമാരും ലക്ഷങ്ങൾ അഥിതി സൽക്കാരങ്ങൾക്കായി ചിലവഴിക്കുന്നതെന്നതും ശ്രദ്ധേയമാണ്.

ABOUT THE AUTHOR

...view details