കോട്ടയം: മേലുകാവ് പൊലീസ് സ്റ്റേഷനിൽ മദ്യപിച്ച് കയറി അതിക്രമം കാണിച്ച കേസിൽ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്‌തു. കാസർകോട് കൊല്ലംപാറ സ്വദേശി നോയൽ ജോസ് (36) നെയാണ് മേലുകാവ് പൊലീസ് അറസ്റ്റ് ചെയ്‌തത്. ഇയാൾ മേലുകാവ് ചെമ്മല ഭാഗത്ത് വാടകയ്‌ക്ക് താമസിച്ചുവരികയാണ്.
മദ്യപിച്ചു പൊലീസ് സ്റ്റേഷനിൽ കയറി അതിക്രമം: ഒരാൾ അറസ്റ്റിൽ - Bad call to police officers
കാസർകോട് കൊല്ലംപാറ സ്വദേശി നോയൽ ജോസ് (36) നെയാണ് മേലുകാവ് പൊലീസ് അറസ്റ്റ് ചെയ്‌തത്
മദ്യപിച്ചു പൊലീസ് സ്റ്റേഷനിൽ കയറി അതിക്രമം: ഒരാൾ അറസ്റ്റിൽ
ഇയാൾ കഴിഞ്ഞദിവസം പൊലീസ് സ്റ്റേഷനിൽ മദ്യപിച്ച് എത്തി സ്റ്റേഷനിൽ ഉണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥരെ ചീത്ത വിളിക്കുകയും, സ്റ്റേഷനിലെ വാതിൽ തല്ലി തകർക്കുകയുമായിരുന്നു. തുടർന്ന് മേലുകാവ് എസ്‌എച്ച്‌ഒയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ഇയാളെ അറസ്റ്റ് ചെയ്‌തു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്‌തു.
Last Updated : Nov 15, 2022, 12:13 PM IST